ബാധഒഴിപ്പിക്കല്‍ : മന്ത്രവാദിയുടെ തൊഴിയേറ്റ് യുവതി മരിച്ചു

single-img
16 July 2014
kill-bill-animeകൊല്ലം :  കരുനാഗപ്പള്ളിക്കട്ത്തു ബാധ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ മന്ത്രവാദിയുടെ തൊഴിയേറ്റ യുവതി മരിച്ചു. കരുനാഗപ്പള്ളി തഴുവ സ്വദേശിനിയായ ഹസീന (26) യാണ് മരിച്ചത്. മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് ആരോപിച്ച് യുവതിയുടെ പിതാവ് മന്ത്രവാദിയെ വിളിച്ചുവരുത്തിചികിത്സിക്കുകയായിരുന്നു..നിരവധി കേസുകളിലെ പ്രതിയായ ആലപ്പുഴ വള്ളിക്കുന്ന് സ്വദേശി സിറാജ്ജുദ്ദീനാണ് മന്ത്രവാദി ചമഞ്ഞ്ബാധയൊഴിപ്പിക്കാനെത്തിയതെന്നും ഇയാള്‍ യുവതിയുടെ മുടിക്ക് കുത്തിപ്പിടിച്ച് തൊഴിച്ചപ്പോഴാണ് നട്ടെല്ല് തകര്‍ന്നതെന്ന് കരുതുന്നതായും പോലീസ് പറയുന്നു.
  ബോധം വരുമ്പോള്‍ ‘ ജിന്ന് ‘ ഒഴിഞ്ഞുപോകുമെന്നാണ് ഇയാള്‍ ബന്ധുക്കളോട് പറഞ്ഞത്. തൊഴിയേറ്റ് ബോധംകെട്ട യുവതിയുടെ നില അപകടകരമാണെന്ന് തിരിച്ചറിഞ്ഞ സിറാജ്ജുദ്ദീന്‍ അര്‍ധരാത്രിതന്നെ ഒളിവില്‍ പോവുകയായിരുന്നു. യുവതിയുടെ നില വഷളായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
  സാധാരണ മരണമാണെന്ന നിലയില്‍ മൃതദേഹം സംസ്‌കരിക്കാന്‍ തുടങ്ങിയപ്പോഴാണ് ചിലര്‍ പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു. തൊഴിയേറ്റ യുവതിയുടെ നട്ടെല്ല് തകര്‍ന്നതായും വയറില്‍ രക്തം നിറഞ്ഞതായും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. മന്ത്രവാദി ചമഞ്ഞെത്തിയ സിറാജ്ജുദ്ദീനെ പൊലീസ് തിരയുകയാണു.