മുഖത്ത് പരിക്കേറ്റ ക്രിക്കെറ്റ് താരം കീസ്വെറ്റര്‍ക്ക് ശസ്ത്രക്രിയ

single-img
16 July 2014
189091ലണ്ടന്‍: സോമര്‍സ്സെറ്റിനു വേണ്ടി ബാറ്റു ചെയ്യുബ്ബോള്‍ മുഖത്ത് പരിക്കേറ്റ ഇംഗ്ലണ്ട് ക്രിക്കെറ്റ് ടീമിന്റെ വിക്കെറ്റ് കീപ്പറായ കീസ്വെറ്റര്‍ക്ക് ശസ്ത്രക്രിയ ചെയ്യുന്നു . കീസ്വെറ്ററെ പരിശോധിച്ച ഡോക്റ്റര്‍മാര്‍ , താരത്തിന്റെ മൂക്കിന്റെ എല്ലിനും താടിയെല്ലിനും പൊട്ടലുള്ളതായി കണ്ടെത്തി . തുടര്‍ന്നാണു ശസ്ത്രക്രിയ അനിവാര്യമാണെന്നു ആവശ്യപ്പെട്ടത്.
ഞായറാഴ്ച്ചയായിരുന്നു  സോമര്‍സ്സെറ്റിനു വേണ്ടി ബാറ്റു ചെയ്യുബ്ബോള്‍  നോര്‍ത്താമ്പ്റ്റന്‍ ഫാസ്റ്റ് ബൌളര്‍ ഡേവിഡ് വില്ലയുടെ പന്ത് ഹെല്‍മെറ്റും താണ്ടി കീസ്വെറ്ററുടെ വലതു  കണ്ണീല്‍ പതിച്ചത്. പരിക്കേറ്റ താരത്തെ ഉടന്‍ തന്നെ ആശൂപത്രിയില്‍ എത്തിക്കുകയായിരുന്നു. തിങ്കളാഴ്ച , കീസ്വെറ്റര്‍ തന്നെ തന്റെ ഫൊട്ടോ   റ്റ്വിറ്ററില്‍ അപ് ലോഡ് ചെയ്തിരുന്നു. താരത്തിനു പകരക്കാരനായി അലെക്സ് ബാരോ കളിക്കുമെന്നാണ് സൂചന.
ഇംഗ്ലണ്ട് ടീമിനു വേണ്ടി 46 വന്‍ഡേ മാച്ചില്‍ നിന്നായി 1054 റണ്ണും (30.11 ആവ്),വിക്കെറ്റ് കീപ്പറായി  53 ക്യാച്ചും , 12 സ്റ്റെമ്പിങ്ങും കീസ്വെറ്റര്‍ ചെയ്തിട്ടുണ്ട്.