ബഡ്ജറ്റും വിദേശവല്‍ക്കരണവും

single-img
16 July 2014
100701-1404984608
ജി. ശങ്കര്‍

ജനം മഹാഭൂരിപക്ഷം നല്‍കി അധികാരത്തിലേറ്റിയ നരേന്ദ്രമോദി സര്‍ക്കാരിന്റെ ബഡ്ജറ്റ് കഴിഞ്ഞ യു.പി.എ. സര്‍ക്കാരിന്റെ ഒരു പിന്‍തുടര്‍ച്ച എന്നുവേണമെങ്കില്‍ വിശേഷിപ്പിക്കാം. സ്വകാര്യവല്‍ക്കരണത്തിനും വിദേശ നിക്ഷേപങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി ധനമന്ത്രി അരു ജയ്റ്റ്‌ലി അവതരിപ്പിച്ച ബഡ്ജറ്റ് കഴിഞ്ഞ യു.പി.എ. സര്‍ക്കാരിലെ ധനമന്ത്രി ചിദംബരം അവതരിപ്പിക്കാനിരുന്ന ബഡ്ജറ്റിന്റെ ട്രൂകോപ്പിയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. നാളിതുവരെ പിന്‍തുടര്‍ന്ന സ്വാശ്രയത്തിന്റെ പാത വിട്ട് പരാശ്രയത്തിന്റെ പാതയിലൂടെ സഞ്ചരിക്കാന്‍ വിധിക്കപ്പെ’വരാണോ ആര്‍ഷ ഭാരതത്തിന്റെ കാവല്‍ക്കാര്‍ എവകാശപ്പെടു പാര്‍ട്ടിയാല്‍ ഭരിക്കപ്പെടുവര്‍. പണ്ട് ഇന്‍ഡ്യയില്‍ വാണിജ്യ വല്‍ക്കരണത്തിനായി എത്തിയ പറങ്കികള്‍ അവസാനം ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയുടെ മറവില്‍ ഇന്‍ഡ്യയുടെ പരമാധികാരത്തെ അവര്‍ കൈക്കലാക്കി ഭാരത ജനതയെ അടിമകളാക്കി ഇന്‍ഡ്യന്‍ സമ്പദ്ഘടനയെ കൊള്ളയടിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. മോദി സര്‍ക്കാരിന്റെ ഈ ബഡ്ജറ്റില്‍ ഇത്തരം പല അപകടങ്ങളും പതിയിരിക്കുന്നു. സ്വാതന്ത്ര്യം കിട്ടിയ നാള്‍ മുതല്‍ നമ്മള്‍ വികസിപ്പിച്ചെടുത്ത സ്വാശ്രയ മേഖലയായ ബാങ്കിംഗ്, പ്രതിരോധം, ഇന്‍ഷ്വറന്‍സ്, ഭൂമി എന്നീ പരമാധികാര മേഖലകളിലേക്ക് വിദേശ മൂലധനത്തിന്റെ കുത്തൊഴുക്ക് വിദേശ ആധിപത്യത്തിലേക്ക് വീണ്ടും അകപ്പെടുമോ എന്ന ആശങ്കയാണ് വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ പരമ പ്രധാനമായ മേഖലകള്‍ സാകൂതം തുറുകൊടുക്കുന്ന ഒരു ബഡ്ജറ്റിനെ ആശങ്കയോടെയേ വിലയിരുത്താനാവുകയുള്ളൂ.

 

 

[quote arrow=”yes” align=”right”]    രാജ്യം നേരിടുന്നത് ഗുരുതരമായ പ്രതിസന്ധിയാണ്. ഇതു പരിഹരിക്കാന്‍ എല്ലാവരും ത്യാഗം സഹിക്കണമെ് പറഞ്ഞാല്‍ മനസിലാക്കാം. പക്ഷെ ജനങ്ങള്‍ക്ക് ആശ്വാസമായ സബ്‌സിഡികളെല്ലാം വെട്ടിക്കുറച്ച് പ്രതിസന്ധിയുടെ ഭാരം സാധാരണ ജനങ്ങളുടെ മേല്‍ കെട്ടിവെക്കുതിനോട് യോജിക്കാനാകില്ല. അതേ സമയം സമ്പന്നര്‍ക്ക് നല്‍കി വരുമാന നികുതിയിളവുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ന്യായമായ കാര്യമാണോ? [/quote]   രാജ്യം നേരിടുന്നത് ഗുരുതരമായ പ്രതിസന്ധിയാണ്. ഇതു പരിഹരിക്കാന്‍ എല്ലാവരും ത്യാഗം സഹിക്കണമെ് പറഞ്ഞാല്‍ മനസിലാക്കാം. പക്ഷെ ജനങ്ങള്‍ക്ക് ആശ്വാസമായ സബ്‌സിഡികളെല്ലാം വെട്ടിക്കുറച്ച് പ്രതിസന്ധിയുടെ ഭാരം സാധാരണ ജനങ്ങളുടെ മേല്‍ കെട്ടിവെക്കുതിനോട് യോജിക്കാനാകില്ല. അതേ സമയം സമ്പന്നര്‍ക്ക് നല്‍കി വരുമാന നികുതിയിളവുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ന്യായമായ കാര്യമാണോ? ഇന്‍ഡ്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് നടപ്പ് വര്‍ഷത്തില്‍ 5.4 – 5.9 ശതമാനമായിരിക്കുമെന്നാണ് ധനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ബഡ്ജറ്റില്‍ പറയുന്നത്. ഇത് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 7 മുതല്‍ 8 ശതമാനം ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ധനമന്ത്രി വ്യക്തമാക്കുന്നു. ഉത്പാദന മേഖലയ്ക്ക് ചില ഉത്തേജനങ്ങള്‍ നല്‍ക്കാതെ ലക്ഷ്യം കൈവരിക്കാനാകില്ല. എന്നാല്‍ ഇതിനാവശ്യമായ ഫണ്ട് എവിടെ നിന്നും കണ്ടെത്തുമെന്നാണ് ധനമന്ത്രിയെ അലട്ടുന്ന പ്രശ്‌നം. സര്‍ക്കാരിന്റെ ചെലവുകള്‍ വെട്ടിക്കുറയ്ക്കുക ഏതാണ് എളുപ്പവഴി എങ്കിലും കൂടുതല്‍ റവന്യൂ കണ്ടെത്തി ധനക്കമ്മി കുറയ്ക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പറയുമ്പോള്‍ നികുതി വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടാകണം ചില സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ വലിയ നികുതിഭാരം സാധാരണക്കാരനുമേല്‍ അടിച്ചേല്‍പിക്കാന്‍ പറ്റില്ല അതുകൊണ്ടാകാം സാധാരണക്കാരന് ആശ്വാസമേകു തരത്തില്‍ ആദായ നികുതിയില്‍ ഇളവു വരുത്തിയും ഭവന വായ്പ പലിശ ഇളവ് രണ്ട് ലക്ഷമാക്കി ഉയര്‍ത്താനും വ്യവസായത്തിന് ആവശ്യമായ നിരവധി അസംസ്‌കൃത വസ്തുക്കളുടെ ചുങ്കം കുറയ്ക്കാനും സാധാരണക്കാരുടെ മേല്‍ വലിയ നികുതി ഭാരം ചുമത്താനും തയ്യാറാകാതിരുന്നത്. അതേ സമയം പുകയില, കോള തുടങ്ങിയ ഉല്‍പങ്ങളുടെ നികുതി ഉയര്‍ത്തി 7525 കോടി രൂപയുടെ നികുതി കണ്ടെത്താനും ധനമന്ത്രി ബഡ്ജറ്റില്‍ പറയുന്നു. എന്നാല്‍ വളരെ രൂക്ഷമായിക്കൊണ്ടിരിക്കു വിലക്കയറ്റം നിയന്ത്രിക്കുതിനാവശ്യമായ നടപടികളൊന്നും തന്നെ ബഡ്ജറ്റില്‍ കാണുന്നില്ല.

 

 

_75047784_modi-gettyഇപ്പോഴും ഇന്‍ഡ്യന്‍ ജനതയുടെ 60 ശതമാനത്തിലധികവും ജീവിതോപാധി കണ്ടെത്തു കാര്‍ഷിക മേഖലയുടെ പുരോഗതിക്കായി പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളില്‍ പ്രധാനമായത് 8 ലക്ഷം കോടി രൂപ ബാങ്കുകള്‍ വഴി വായ്പ നല്‍കുന്നു എന്നതാണ്. പക്ഷെ ഇതിന്റെ വിജയം നിലകൊള്ളുന്നത് ബാങ്കുകള്‍ എത്രമാത്രം സഹകരിക്കും എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും. പ്രത്യേകിച്ചും ബാങ്കുകള്‍ വിദേശ നിക്ഷേപത്തിന്‍ കീഴിലാകുമ്പോള്‍. കാര്‍ഷിക ലോണിന് മൂന്നുശതമാനം പലിശ സബ്‌സിഡി പ്രഖ്യാപിച്ചിരിക്കുതാകട്ടെ അതു വായ്പ കൃത്യമായി തിരിച്ചടയ്ക്കുവര്‍ക്കും. കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഇത് ഒരു അസംഭവ്യ കാര്യമാണ്. കര്‍ഷകരെ രക്ഷിക്കാന്‍ വിലസ്ഥിരതാ ഫണ്ടിനായി 500 കോടി രൂപാ വകകൊള്ളിക്കുന്ന തീരുമാനം നല്ലതാണെങ്കിലും, കേരളത്തിലെ 11 ലക്ഷത്തോളം വരുന്ന റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന നടപടി ഒുന്നും തന്നെ മോദി സര്‍ക്കാറിന്റെ ബഡ്ജറ്റിലില്ല. സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിക്കുന്ന നടപടിയാണ് കര്‍ഷകര്‍ പ്രതീക്ഷിച്ചിരുന്നത്. കാര്‍ഷിക ജലസേചനത്തിന് 1000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കടുത്ത ജലക്ഷാമം നേരിടുവാന്‍ പോകുന്ന സാഹചര്യത്തില്‍ ഇത് തികച്ചും അപര്യാപ്തമായ തുകയാണ്. തരിശുഭൂമി കൃഷിയുക്തമാക്കാന്‍ കേരളം കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്ന പദ്ധതിക്ക് സമാന്തരമായി 5 ലക്ഷം ഭൂരഹിത കര്‍ഷകര്‍ക്ക് നബാര്‍ഡിലൂടെ വായ്പ ലക്ഷ്യമാക്കാനുള്ള പ്രഖ്യാപനം സ്വാഗതാര്‍ഹം തന്നെ ഭക്ഷ്യ-ഇന്ധന-വള സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കുമെന്ന സൂചന സാമ്പത്തിക സര്‍വ്വേ പറയുന്നുണ്ടെങ്കിലും അതിനുള്ള നടപടികള്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല.

 

 

[quote arrow=”yes” align=”left”]  ഇന്‍ഡ്യന്‍ സമ്പദ്ഘടനയുടെ 85 ശതമാനവും അസംഘടിത മേഖലയിലാണ്. ഇക്കാര്യത്തില്‍ കേന്ദ്ര ബഡ്ജറ്റ് മൗനം പാലിക്കുകയാണ്. ആകെ തൊഴിലിന്റെ 87 ശതമാനത്തോളം സംഭാവന നല്‍കുന്ന അസംഘടിത മേഖലകളില്‍ ഏകദേശം 50 ശമാനത്തോളം സംരംഭകര്‍ക്ക് ബാങ്കു വായ്പയോ, മറ്റു സര്‍ക്കാര്‍തല സാമ്പത്തിക സഹായമോ ലഭിക്കുന്നില്ല. ഇക്കാര്യം മോദിസര്‍ക്കാര്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ പരിഗണിച്ചിട്ടില്ല. [/quote] ഇന്‍ഡ്യന്‍ സമ്പദ്ഘടനയുടെ 85 ശതമാനവും അസംഘടിത മേഖലയിലാണ്. ഇക്കാര്യത്തില്‍ കേന്ദ്ര ബഡ്ജറ്റ് മൗനം പാലിക്കുകയാണ്. ആകെ തൊഴിലിന്റെ 87 ശതമാനത്തോളം സംഭാവന നല്‍കുന്ന അസംഘടിത മേഖലകളില്‍ ഏകദേശം 50 ശമാനത്തോളം സംരംഭകര്‍ക്ക് ബാങ്കു വായ്പയോ, മറ്റു സര്‍ക്കാര്‍തല സാമ്പത്തിക സഹായമോ ലഭിക്കുന്നില്ല. ഇക്കാര്യം മോദിസര്‍ക്കാര്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ പരിഗണിച്ചിട്ടില്ല. കഴിഞ്ഞ ആറ് പതിറ്റാണ്ടിന്റെ ആസൂത്രിത ശ്രമങ്ങള്‍ക്കും ഇന്‍ഡ്യയെ മഥിക്കുന്ന പട്ടിണിക്ക് അറുതിവരുത്താനായിട്ടില്ല. പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുതിനോ പഴം, പച്ചക്കറി, പയര്‍ വര്‍ഗ്ഗങ്ങള്‍, ഭക്ഷ്യ എണ്ണ എന്നിവയുടെ ഉല്‍പാദനം, സംഭരണം, വിതരണം എന്നിവ ശക്തിപ്പെടുത്തുതിനുള്ള നടപടികള്‍ ഇല്ലാത്തതിനാല്‍ വിലക്കയറ്റം ഒരു തുടര്‍കഥയാകും. രാഷ്ട്രീയ അഴിമതിയാണ് ഇന്‍ഡ്യ നേരിടു മറ്റൊരു വെല്ലുവിളി. ഇത് തടയാനും വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരികെ എത്തിക്കാനും അതിന്റെ പിന്നിലുള്ളവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും നടപടി വേണം. എന്നാല്‍ ഇതിനായി ഒരു കമ്മീഷനെ നിയമിക്കും എന്നു മാത്രമാണ് ബഡ്ജറ്റില്‍ പറയുന്നത്. ചില ഔദ്യോഗിക കണക്കനുസരിച്ച് ഏകദേശം 7000 കോടി രൂപയാണ് വിദേശത്തെ രഹസ്യ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇതു കണ്ടെത്തിയാല്‍ രാജ്യത്തെ പല വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി ഈ തുക വിനിയോഗിക്കാം. ബഡ്ജറ്റിന്റെ മോടിയായി ഡോ. രംഗരാജന്‍ പാനല്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടിനുസരിച്ച് 36.3 കോടി, അതായത് രാജ്യത്തെ 29.5 ശതമാനം ജനങ്ങള്‍ പട്ടിണിയിലാണ് എന്നാണ്. ഇതിനെ നേരിടാനുള്ള ഒരു പദ്ധതിയും ബഡ്ജറ്റില്‍ കാണുന്നില്ല.

 

 

 

modi_jaitley [quote align=”right”]നരേന്ദ്രമോദിയുടെ ഈ ബഡ്ജറ്റില്‍ കേരളത്തിനു എന്തു ലഭിച്ചു എന്നുള്ളതും വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. വട്ട പൂജ്യം എന്നു വേണമെങ്കില്‍ പറയാം. റെയില്‍വെ ബഡ്ജറ്റിലും കേരളത്തെ പാടേ അവഗണിച്ചു. എങ്കില്‍ പൊതു ബഡ്ജറ്റിലും അര്‍ഹിക്കു പരിഗണന നല്‍കിയില്ല. [/quote]നരേന്ദ്രമോദിയുടെ ഈ ബഡ്ജറ്റില്‍ കേരളത്തിനു എന്തു ലഭിച്ചു എന്നുള്ളതും വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. വട്ട പൂജ്യം എന്നു വേണമെങ്കില്‍ പറയാം. റെയില്‍വെ ബഡ്ജറ്റിലും കേരളത്തെ പാടേ അവഗണിച്ചു. എങ്കില്‍ പൊതു ബഡ്ജറ്റിലും അര്‍ഹിക്കു പരിഗണന നല്‍കിയില്ല. വര്‍ഷങ്ങളായി കേരളം കാത്തിരുന്ന ഐ.ഐ.ടി. ക്ക് അനുമതി ലഭിച്ചെങ്കിലും ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കേരളത്തിന് ലഭിച്ചില്ല. വിനോദസഞ്ചാര വികസനത്തിന് ചില കേന്ദ്ര പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോഴും ദൈവത്തിന്റെ സ്വന്തം നാടിന് പരിഗണന നല്‍കിയില്ല. സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയ്ക്ക് 200 കോടി നീക്കിവച്ച ബഡ്ജറ്റ് ഇന്‍ഡ്യയിലെ സ്ത്രീകളുടെ സുരക്ഷയ്ക്കായി വകകൊള്ളിച്ചത് വെറും 150 കോടി. കേന്ദ്രത്തിന്റെ ഇത്തരം സമീപനം രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും എന്നതില്‍ സംശയമില്ല.

 

 

മോദി സര്‍ക്കാരിന്റെ ഈ ബഡ്ജറ്റിനെ വിശേഷിപ്പിക്കുന്നത് ഗുജറാത്ത് – മഹാരാഷ്ട്ര – ഉത്തര്‍പ്രദേശ് ബഡ്ജറ്റ് എന്നാണ്. കേരളത്തിന്റെ വികസന പ്രതീക്ഷകളെ പാടേ അവഗണിച്ചു എന്നതില്‍ സംശയമില്ല. വിദേശ നിക്ഷേപത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള ഇത്തരം സമീപനം വളരെ അപകടകരമാണ്. മോദി സര്‍ക്കാര്‍ ഇപ്പോള്‍ ചൂണ്ടിക്കാണിക്കു ദിശയിലൂടെ സഞ്ചരിച്ചാല്‍ ഇന്‍ഡ്യയുടെ ഭാവി അശാന്തിയുടേതായിരിക്കും എന്ന ആശങ്കയിലാണ് ഭാരതീയര്‍.