യു.എസ്. ഡ്രോണ്‍ ആക്രമണത്തില്‍ 20 പാകിസ്ഥാൻ ഭീകരര്‍ കൊല്ലപ്പെട്ടു

single-img
16 July 2014
Droneഇസ്ലാമാബാദ്: വടക്കന്‍ വസീറിസ്താനില്‍ യു.എസ് സേന നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 20  പാകിസ്ഥാൻ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ആഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന പാക് പ്രദേശത്താണു തീവ്രവാധികളെ ലക്ഷ്യമിട്ടു യു.എസ് സേന  ആളില്ലാ വിമാനാക്രമണം നടത്തിയത്.
ഒരാഴ്ചത്തെ ഇടവേളക്കു ശേഷമുള്ള യു.എസ്. സേനയുടെ രണ്ടാമത്തെ  ഡ്രോണ്‍ ആക്രമാണ് ഇത്.നേരത്തെയുള്ള ആക്രമണത്തില്‍ 10 ഓളം ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
നേരത്തേയുള്ള  യു.എസ് സേനയുടെഅതിര്‍ത്തി കടന്നുള്ള ആക്രമണത്തില്‍ പാകിസ്ഥാൻ ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു.