സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 ഭീഷണി

single-img
16 July 2014

INDIA-HEALTH-FLUതിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 പനി പടരുന്നു . ആറുമാസത്തിനിടെ 12 പേരാണ് എച്ച്1എന്‍1 ബാധിച്ച് മരിച്ചത് . അതേസമയം നീരീക്ഷണം ശക്തമാക്കിയതിനാലാണ് രോഗബാധിതരുടെ എണ്ണം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം ഒരിടവേളക്കുശേഷമാണ് സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ പടരുന്നത്.

വൈറസ് തദ്ദേശീയമായി തന്നെ ഉള്ളതും മഴക്കാലവും രോഗപകര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയാണ് .  2009 ല്‍ രോഗം ആദ്യമായി കണ്ടെത്തിയശേഷം രണ്ടുവര്‍ഷം തുടര്‍ന്ന ജാഗ്രത ഇപ്പോഴില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട് .

എച്ച് വണ്‍ എന്‍ വണ്‍ ലക്ഷണങ്ങളുമായെത്തുന്നവര്‍ക്ക് ചികില്‍സ നല്‍കുന്നതിലും കാലതാമസം നേരിടുന്നുണ്ട് . ഗര്‍ഭിണികളടക്കം 820ലേറെപ്പേരെ പരിശോധനക്ക് വിധേയമാക്കിയതില്‍ 51പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത് . അതേസമയം രോഗനിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും പ്രതിരോധ മരുന്നടക്കം എല്ലാം സജ്ജമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു