പുതിയ പ്ലസ്ടു സ്‌കൂളുകളുടെ കാര്യം തീരുമാനിക്കാന്‍ ഇന്നു വീണ്ടും മന്ത്രിസഭായോഗം ചേരും

single-img
15 July 2014

udfസംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ഇല്ലാത്ത 148 പഞ്ചായത്തുകളില്‍ പുതിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ആരംഭിക്കണമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇന്നു വീണ്ടും പ്രത്യേക മന്ത്രിസഭാ യോഗം ചേരും. സ്‌കൂളുകള്‍ തുടങ്ങുന്നതിനായി എത്ര തുക ചെലവാകുമെന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടി.