മദനിയെ കാണാന്‍ അനുമതി ആവശ്യപ്പെട്ടുകൊണ്ടുള്ള സൂഫിയയുടെ ഹര്‍ജി ഇന്നു പരിഗണിക്കും

single-img
15 July 2014

sufiya madaniബസ് കത്തിക്കല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സൂഫിയ മദനി ജാമ്യം നേടിയ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ കാണാന്‍ അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജി കൊച്ചി എന്‍ഐഎ കോടതി ഇന്നു പരിഗണിക്കും. കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിചേര്‍ത്ത സൂഫിയയ്ക്ക് എറണാകുളം വിട്ടുപോകരുതെന്നു കോടതി ഉത്തരവുണ്ട്. അസുഖബാധിതനായ ഭര്‍ത്താവിനെ പരിചരിക്കാന്‍ ബാംഗളൂരില്‍ ഒപ്പം പോകാന്‍ അനുവദിക്കണമെന്നാണ് സൂഫിയയുടെ ആവശ്യം. മദനിക്ക് ഉപാധികളോടെയാണ് ഒരുമാസത്തെ ജാമ്യം അനുവദിച്ചത്.