സൂഫിയ മദനി സമര്‍പ്പിച്ച ഹര്‍ജി എറണാകുളം എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും

single-img
15 July 2014

download (6)മദനിയെ സന്ദര്‍ശിക്കാന്‍ ബാംഗ്ലൂരിലേക്ക് പോകാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സൂഫിയ മദനി സമര്‍പ്പിച്ച ഹര്‍ജി എറണാകുളം എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും.

 

സുപ്രീം കോടതി മദനിക്ക് ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ എന്‍ഐഎ ഹര്‍ജിയെ എതിര്‍ക്കാന്‍ സാധ്യതയില്ല.

 

കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിയായ സൂഫിയ മദനി സംസ്ഥാനം വിട്ടുപോകുന്നതിനെ എന്‍ഐഎ കോടതി നേരത്തെ വിലക്കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സൂഫിയാ മദനി കോടതിയെ സമീപിച്ചത്.