മുംബൈ ശക്തിമിൽ പീഡനക്കേസ് :പ്രായപൂർത്തിയാവാത്ത രണ്ടുപേരെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയയ്ക്കാൻ പ്രത്യേക കോടതി ഉത്തരവ്

single-img
15 July 2014

download (2)മുംബൈ ശക്തിമിൽ പീഡനക്കേസിലെ പ്രതികളായ പ്രായപൂർത്തിയാവാത്ത രണ്ടുപേരെ മൂന്നു വർഷത്തേക്ക് ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയയ്ക്കാൻ പ്രത്യേക കോടതി ഉത്തരവിട്ടു. നാസിക്കിലാവും ഇവരെ പാർപ്പിക്കുക.

 

ഇംഗ്ളീഷ് മാഗസിനില്‍ ഫോട്ടോഗ്രാഫറായി ജോലിചെയ്തു വന്ന ഇരുപത്തിമൂന്നുകാരിയാണ് കഴിഞ്ഞ വർഷം മുംബയ് പരേലിലെ ശക്തി മില്‍ വളപ്പിൽ വച്ച് അഞ്ചംഗ സംഘം ബലാത്സംഗം ചെയ്‌തത്‌. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകനെ കെട്ടിയിട്ട ശേഷമായിരുന്നു ക്രൂരത.