സംസ്ഥാനത്ത് മൂന്നുദിവസം വ്യാപക മഴയ്ക്ക് സാധ്യത

single-img
15 July 2014

download (3)സംസ്ഥാനത്ത് മണ്‍സൂണ്‍ ശക്തി പ്രാപിച്ചതോടെ വരുന്ന മൂന്നുദിവസം വ്യാപക മഴയ്ക്ക് സാധ്യത. തീരമേഖലയില്‍ അറുപത് കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

 
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ തിങ്കളാഴ്ച രാവിലെ വരെ മഴ കുറവായിരുന്നു. എന്നാൽ കോട്ടയം മുതല്‍ വടക്കോട്ട് ശക്തമായ മഴ ലഭിക്കുന്നുണ്ട്.
ഒഡിഷ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനമാണ് മണ്‍സൂണ്‍ വീണ്ടും ശക്തിപ്രാപിക്കാന്‍ കാരണം. പടിഞ്ഞാറന്‍ മേഖലയില്‍ ന്യൂനമര്‍ദ പാത്തി ശക്തി പ്രാപിച്ചതും മണ്‍സൂണിനെ അനുകൂലമാക്കുന്ന ഘടകമാണ്.