രാഹുൽ ഗാന്ധിയെ അടച്ചാക്ഷേപിച്ചുകൊണ്ട് മദ്ധ്യപ്രദേശിൽ നിന്നുള്ള മുൻ കോൺ. എം പി ഗുഫ്‌റാൻ ആസാം രംഗത്ത്

single-img
15 July 2014

14053537401തിരഞ്ഞെടുപ്പിൽ ഏറ്റ വൻ തോൽവിയുടെ നാണക്കേടിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന രാഹുൽ ഗാന്ധിയെ അടച്ചാക്ഷേപിച്ചുകൊണ്ട് മദ്ധ്യപ്രദേശിൽ നിന്നുള്ള മുൻ കോൺ. എം പി ഗുഫ്‌റാൻ ആസാം രംഗത്തെത്തി. കോൺഗ്രസിനെ നശിപ്പിച്ചത് രാഹുൽ ഗാന്ധി ആണ് എന്ന് ഗുഫ്‌റാൻ ആസാം ആരോപിച്ചു. യൂത്ത് കോൺഗ്രസിനെ ഒരു പരീക്ഷണശാലയായിട്ടാണ് രാഹുൽ കണ്ടത് എന്നും പരീക്ഷണങ്ങൾ നടത്തി അതിനെ നശിപ്പിച്ചു എന്നും അതിനുശേഷം കോൺഗ്രസിലായി പരീക്ഷണങ്ങൾ അതുവഴി അതിനെയും അദ്ദേഹം നശിപ്പിച്ചു എന്നാണ് ഗുഫ്‌റാൻ ആസാമിന്റെ ആരോപണം.