പിസ എന്ന ഹിന്ദി ചിത്രത്തിൽ പ്രതീക്ഷയോടെ പാർവതി ഓമനകുട്ടൻ

single-img
15 July 2014

download (3)സിനിമ പാർവതി ഓമനക്കുട്ടന് അത്ര ഭാഗ്യങ്ങളൊന്നും നൽകിയില്ല ഇതുവരെ . മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായി ഓരോ ചിത്രങ്ങൾ മാത്രമാണ് ഇതുവരെ പാർവതി ചെയ്തത്. എന്നാൽ അവയൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടതുമില്ല. ഇപ്പോൾ പാർ‌വതിയുടെ ഏക പ്രതീക്ഷ പിസ എന്ന ഹിന്ദി ചിത്രത്തിലാണ്.

 

എന്നാൽ മിസ് ഇന്ത്യ പട്ടം മോഡലുകൾക്ക് സിനിമയിലേക്കുള്ള ചവിട്ടു പടിയല്ല എന്ന് പാർവതി ഓമനകുട്ടൻ പറഞ്ഞു . പുതിയ തലമുറയിലെ പെൺകുട്ടികൾ പലരും അത്തരമൊരു ചിന്താഗതിയുള്ളവരാണ്. എന്നാൽ അഭിനയം എന്നത് ആരെയും പഠിപ്പിക്കാൻ കഴിയുന്ന ഒന്നല്ല എന്ന സത്യം മനസിലാക്കണമെന്നും പാർവതി പറയുന്നു.

 

അഭിനയിക്കാൻ അറിയില്ല എന്ന് പറയാൻ വളരെ എളുപ്പമാണ്. എന്നാൽ അഭിനയം പഠിപ്പിക്കാൻ കഴിയുന്ന ഒന്നാണെന്ന് ഞാൻ കരുതുന്നില്ല. അഭിനയം ആരുടെയും ശരീരത്തിൽ കുത്തിവയ്ക്കാവുന്ന ഒന്നല്ല പാർവതി പറയുന്നു . സിനിമാ പശ്ചാത്തലമുള്ള പലരും ഈ രംഗത്തേക്ക് വരുന്നുണ്ട്. എന്നാൽ അവരെല്ലാം തന്നെ പൂർവികരെ പോലെ മികച്ച അഭിനേതാക്കളാവണമെന്നില്ല. എന്നാൽ മറ്റു ചിലർ മികച്ച അഭിനയം കാഴ്ചവയ്ക്കാറുണ്ട്​​​​ – പാർവതി പറഞ്ഞു.

 

അക്ഷയ് അക്കിനേനി സംവിധാനം ചെയ്യുന്ന പിസ എന്ന സിനിമ ഒരു ഹൊറർ ചിത്രമാണ്. അക്ഷയ് ഒബ്റോയിയാണ് ചിത്രത്തിലെ നായകൻ.