മഹേല ജയവര്‍ധനെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാൻ ഒരുങ്ങുന്നു

single-img
15 July 2014

mahela-jayawardeneകൊളംബൊ:  ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും  മഹേല ജയവര്‍ധനെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.  പാകിസ്താനെതിരെ അദ്ദേഹം  കരിയറിലെ അവസാന ടെസ്റ്റ് കളിക്കുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ആഗസ്റ്റിലാണ് മത്സരം. 37കാരനായ ജയവര്‍ധന കഴിഞ്ഞ ട്വന്‍റി20 ലോകകപ്പിനിടെ ട്വന്‍റി20 മത്സരങ്ങളില്‍ നിന്ന് വിരമിച്ചിരുന്നു. അതേസമയം ഏകദിനത്തില്‍ തുടര്‍ന്നും കളിക്കുമെന്ന് ജയവര്‍ധനെ പറഞ്ഞു.

കഴിഞ്ഞ 18 വര്‍ഷത്തോളം രാജ്യത്തെ പ്രതിനിധാനംചെയ്യാന്‍  കഴിഞ്ഞത് വലിയ ബഹുമതിയായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 1997ല്‍ ഇന്ത്യക്കെതിരെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ജയവര്‍ധനെ ഇതുവരെ 145 മത്സരങ്ങളില്‍നിന്ന് 11493 റണ്‍സ് നേടിയിട്ടുണ്ട്. 33 സെഞ്ച്വറികളും 48 അര്‍ധസെഞ്ച്വറികളും ഇതിലുള്‍പ്പെടും.