തനിക്ക് മോദിയെ ഭയമില്ലെന്ന് മദനി

single-img
15 July 2014

madani-case.transfer_തനിക്ക് മോദി സര്‍ക്കാരിനെ ഭയമില്ലെന്ന് തിങ്കളാഴ്ച ജയിലില്‍ നിന്നും ജാമ്യത്തില്‍ പുറത്തിറങ്ങിയ പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മദനി. തനിക്ക് വിശ്വാസം കോടതിയിലാണെന്നും അല്ലാതെ സര്‍ക്കാരിലല്ലെന്നും മഅ്ദനി പറഞ്ഞു. ജയിലില്‍ നിന്നും പുറത്തിറങ്ങിയ മഅ്ദനിയെ ചികിത്സയ്ക്കായി ബംഗ്‌ളൂരിലെ സൗഖ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയ്ക്കായി ഒരു മാസത്തേയ്ക്കാണ് മദനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.