പന്തയം വയ്ക്കുന്നെങ്കില്‍ ജോസിപ്പോലെ വേണം; ഫൈനലില്‍ അര്‍ജന്റീന തോറ്റു; ജോസ് തലയും മീശയും പാതി വടിച്ചു

single-img
15 July 2014

Marakkanaഇഷ്ട ടീമിനുവേണ്ടി പന്തയം വയ്ക്കുകയാണെങ്കില്‍ അത് മരങ്ങാട്ടുപിള്ളി സ്റ്റാന്‍ഡിലെ ഓട്ടോ െ്രെഡവറായ തുരുത്തിക്കര ജോസിനെപ്പോലെ വയ്ക്കണം. മറക്കാനയില്‍ അര്‍ജന്റീന ജര്‍മ്മനിയോട് തോറ്റപ്പോള്‍ ഇങ്ങ് മരങ്ങാട്ടുപള്ളിയില്‍ ജോസ് എന്ന അര്‍ജന്റീന ഫാന്‍സ് തലയും മീശയും പാതി വടിച്ചു.

ഓട്ടോ സ്റ്റാന്‍ഡിലെ സുഹൃത്തുക്കളുമായായിരുന്നു ജോസ് പന്തയം വെച്ചിരുന്നത്. പന്തയത്തില്‍ എതിരാളി തോറ്റാന്‍ 15,000 രൂപ നല്‍കുകയോ ഇതേതീരിതിയില്‍ തലയും മീശയും പകുതി വടിക്കുകയോ ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. അര്‍ജന്റീന പരാജയപ്പെട്ടതോടെ രാവിലെയിറങ്ങി പന്തയം നിറവേറ്റി. വൈകുന്നേരത്തോടെ മീശയും തലമുടിയും പൂര്‍ണമായും നീക്കി ജോസ് വീട്ടിലേക്ക് പോയി.

ഇത് നാലാംതവണയാണ് ജോസ് ലോകകപ്പുമായി ബന്ധപ്പെട്ട് പന്തയം വെയ്ക്കുന്നത്. മുന്‍പും പരാജയം തന്നെയായിരുന്നു ഫലം. തലയില്‍ ഫുട്‌ബോള്‍ ആകൃതിയില്‍ മുടിവെട്ടിയും പിന്നെ മൊട്ടയടിച്ചുമൊക്കെ ജോസ് വാക്ക് നിറവേറ്റിയിട്ടുമുണ്ട്.