ഇന്ത്യാ- റഷ്യാ സംയുക്ത നാവിക അഭ്യാസത്തിനായി ഇന്ത്യന്‍ കപ്പലുകള്‍ റഷ്യയില്‍

single-img
15 July 2014

navyshipറഷ്യന്‍ നാവിക സേനയുമായി നടത്തുന്ന സംയുക്ത നാവിക അഭ്യാസത്തിനായി ഇന്ത്യന്‍ നാവിക സേനയുടെ കപ്പലുകള്‍ റഷ്യയില്‍ എത്തി. ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥരെ റഷ്യന്‍ പസഫിക്ക് ഫ്‌ളീറ്റ് വിഭാഗം സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും സൗഹൃദവും വര്‍ധിപ്പിക്കുന്നതിനായാണ് റഷ്യയില്‍ എത്തിയിരിക്കുന്നതെന്ന് ഇന്ത്യന്‍ നാവിക സേന പത്രക്കുറുപ്പിലൂടെ അറിയിച്ചു.