സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ ജൂലായ് 21 മുതല്‍ നിസ്സഹകരണ സമരം നടത്തുന്നു

single-img
15 July 2014

download (4)സര്‍ക്കാര്‍ആശുപത്രികളിലെ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരെ മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ ജൂലായ് 21 മുതല്‍ നിസ്സഹകരണ സമരം നടത്തുന്നു. കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ആഹ്വാനം ചെയ്ത സമരം പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ ജില്ലാ ആശുപത്രിവരെ ബാധിക്കും.

 
ജൂലായ് 6ന് കോഴിക്കോട്ടു ചേര്‍ന്ന കെ.ജി.എം.ഒ.എ. സംസ്ഥാന സമിതി തീരുമാനപ്രകാരമാണ് നിസ്സഹകരണ സമരം നടത്തുന്നത് . സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ 360 ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. ഒഴിവുകളില്‍ പി.എസ്.സി.വഴി നിയമനം നടത്താതെ സര്‍ക്കാര്‍ സര്‍വ്വീസുകളിലെ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരെ മാറ്റുന്നതിലാണ് സംഘടനയുടെ വിയോജിപ്പ്. ഡോക്ടര്‍മാരുടെ കുറവ് സര്‍ക്കാര്‍ ആശുപത്രികളെ ബാധിച്ചുതുടങ്ങിയതോടെയാണ് സമരത്തിന്റെ നോട്ടീസ് കെ.ജി.എം.ഒ.എ. സംസ്ഥാന പ്രസിഡന്റ് ഡോ.ഇ.പി. മോഹന്‍ സര്‍ക്കാരിന് നല്‍കിയത്.