16 മണിക്കൂറിനുശേഷം അവന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു; ബോംബ് ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ നിന്നും രണ്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ രക്ഷപ്പെടുത്തി

single-img
15 July 2014

CHILD_2ബോംബാക്രമണത്തില്‍ തകര്‍ന്നുവീണ ആ കെട്ടിടത്തിനുള്ളില്‍ നിന്നും അവന്‍ ഒടുവില്‍ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തപ്പെട്ടു. ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയിലെ ബോംബ് ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ നിന്നും രണ്ടു മാസം പ്രായമുള്ള ആണ്‍കുഞ്ഞ്.
16 മണിക്കൂറിനു ശേഷം അത്ഭുതകരമായി ജീവിതത്തിലേക്കു മടങ്ങിയിരിക്കുകയാണ്.

ആലപ്പോ സിവില്‍ ഡിഫന്‍സ് സൈനികര്‍ തകര്‍ന്ന കെട്ടിത്തിനുള്ളില്‍ പരിശോധന നടത്തുന്നതിനിടെയാണ് പിഞ്ചു കുഞ്ഞിന്റെ ഞരക്കം കേട്ടത്. കെട്ടിടാവശിഷ്ടങ്ങള്‍ ശ്രദ്ധപൂര്‍വം നീക്കിയ സൈനികര്‍ കോണ്‍ക്രീറ്റ് സ്ലാബിന്റെ ഇടയില്‍ കിടക്കുന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നു. സ്ലാബിന്റെ ഒരുഭാഗം നീക്കിയതോടെ കുട്ടിയുടെ തല ദൃശ്യമായി. കൂട്ടത്തില്‍ അവന്റെ അമ്മയും ണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ കുട്ടിയെ സ്ലാബിന്റെ ഇടയിലൂടെ പുറത്തെടുത്തു. പിന്നാലെ മാതാവിനെയും.

കുട്ടിയെ രക്ഷപ്പെടുത്താനായത് ദൈവത്തിന്റെ അദൃശ്യമായ ഇടപെടലുകൊണ്ടാണെന്ന് സംഘത്തിലൊരാള്‍ പറഞ്ഞു. തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുട്ടി. നിസ്സാര പോറലുകള്‍ ഒഴിച്ചാല്‍ കുട്ടിക്കു ഒരു പരിക്കും ഏറ്റിട്ടില്ല. കുട്ടി ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് ആലപ്പെ സിവില്‍ ഡിഫന്‍സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.