ധോണി ടെസ്റ്റ് നായക പദവി ഉപേക്ഷിക്കണം: ഇയാൻ ചാപ്പൽ

single-img
15 July 2014

ian-chappellഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി തന്റെ ടെസ്റ്റ് നായക പദവി ഉപേക്ഷിക്കണമെന്ന് ഇയാൻ ചാപ്പൽ. അടുത്ത നായകനായി കൊഹ് ലിയെ നിയമിക്കേണ്ട സമയമായന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ടീമിനെ കുറിച്ചുള്ള ചോദ്യത്തിനാണ് അദ്ദേഹം മറുപടി പറഞ്ഞത്. ധോണി തന്റെ നായകപദവി കൊഹ് ലിക്ക് നൽകേണ്ട ശരിയായ സമയമെത്തിയെന്നും ചാപ്പൽ പറഞ്ഞു. തീർച്ചയായും ധോണി നല്ലൊരു ടെസ്റ്റ് ക്യപ്റ്റനല്ലെന്നും, പക്ഷേ അദ്ദേഹം നല്ലൊരു ഏകദിന ടി-ട്വെന്റി നായകനാണെന്നും ചാപ്പൽ കൂട്ടിച്ചേർത്തു.

ഇന്ത്യക്കിപ്പോൾ പുതിയ കപ്പിത്താനെ ആവശ്യമായിരിക്കുന്നു, കാരണം ധോണി ടെസ്റ്റ് നായകനെന്ന നിലയിൽ ദയനീയ പരാജയമാണ്. ഈ തീരുമാനം കൈകൊള്ളാൻ സെലക്റ്റർമാർ തയ്യാറല്ല. ഓസ്ത്രേലിയയിലാരുന്നെങ്കിൽ 4-0 ടെസ്റ്റ് തോറ്റപ്പോൾ തന്നെ നയകനെ പണ്ടേ മാറ്റിയേനെ, ഇന്ത്യൻ സെലക്റ്റർമാർക്ക് അതിനുള്ള ധൈര്യമില്ല.
കൊഹ് ലിക്ക് ഇപ്പോൾ 27 വയസ്സായി എന്ത് കൊണ്ടും നായകപദവി ഏറ്റ് എടുക്കേണ്ട സമയമായന്നു അദ്ദേഹം കൂട്ടിച്ചേർത്തു.