കൂലി വര്‍ധന ആവശ്യപ്പെട്ട് കൊച്ചിയിലെ സ്വകാര്യബസ് തൊഴിലാളികളുടെ സൂചനാ സമരം

single-img
15 July 2014

download (5)കൂലി വര്‍ധന ആവശ്യപ്പെട്ട് കൊച്ചിയിലെ സ്വകാര്യബസ് തൊഴിലാളികളുടെ സൂചനാ സമരം തുടങ്ങി.
20 ശതമാനം കൂലി വര്‍ധന ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ സമരം ചെയ്യുന്നത്. സമരം കാരണം നഗരത്തിലെ സിറ്റിബസുകള്‍ ഒന്നും നിരത്തിലിറങ്ങിയിട്ടില്ല.
ബസ് ചാര്‍ജ് വര്‍ധിപ്പിച്ച സമയത്ത് തൊഴിലാളികള്‍ക്ക് പ്രതിദിനം 50 രൂപയോളം വര്‍ദ്ധന നല്‍കിയിട്ടുണ്ടെന്നും ഇനി കൂലി കൂട്ടാന്‍ സാധിക്കില്ലെന്നുമാണ് ബസുടമകളുടെ നിലപാട്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. ഐ.എന്‍.ടി.യു.സി, ബി.എം.എസ്, ടി.യു.സി.ഐ, എച്ച്.എം.എസ്, എസ്.ടി.യു എന്നിവ ഉള്‍പ്പെടെ പത്ത് സംഘടനകള്‍ അടങ്ങിയ തൊഴിലാളി സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം.