കൊച്ചിയില്‍ സ്വകാര്യബസ് തൊഴിലാളികള്‍ പണിമുടക്കുന്നു

single-img
15 July 2014

busനഗരത്തിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ ശമ്പളവര്‍ധന ആവശ്യപ്പെട്ടു പണിമുടക്കുന്നു. എഡിഎം വിളിച്ചുചേര്‍ത്ത തൊഴിലാളി സംഘടനാ നേതാക്കളുടെയും ബസുടമാ സംഘടനകളുടെയും യോഗം ശമ്പളവര്‍ധന സംബന്ധിച്ചു ധാരണയിലെത്താന്‍ കഴിയാതെ അലസിപ്പിരിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണു സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്നു പണിമുടക്ക് നടത്തുന്നത്. നഗരത്തിലേക്കെത്തുന്ന ദീര്‍ഘദൂര ബസ് സര്‍വീസുകളെയും കെഎസ്ആര്‍ടിസി ബസുകളെയും പണിമുടക്കിന്റെ പേരില്‍ തടയില്ലെന്ന് നേതാക്കള്‍ അറിയിച്ചു.