വിവാഹിതയായ 14 വയസ്സുകാരി പ്രസവിച്ചു;ഭർത്താവിനു പ്രായം 15

single-img
15 July 2014

child-mdtgharriage-Poster-English1കണ്ണൂര്‍ ഓടപുഴയില്‍ 14 വയസുള്ള ബാലിക പ്രസവിച്ചു. ഭര്‍ത്താവിന് 15 വയസ്സാണ് പ്രായം.ആദിവാസി പെൺകുട്ടിയാണു പ്രസവിച്ചത്. പെണ്‍കുട്ടിയുടെ വിവാഹം ഒരു വര്‍ഷം മുമ്പാണ് നടന്നത്. തലശ്ശേരി ആശുപത്രിയിലാണ് പെണ്‍കുട്ടി പ്രസവിച്ചത്.

ആറളം ഫാം ഒമ്പതാം ബ്ലോക്കിലെ 15കാരനാണ് ശൈശവ വിവാഹം കഴിഞ്ഞ പെണ്‍കുട്ടിയുടെ ഭര്‍ത്താവ്. എന്നാല്‍ കഴിഞ്ഞ ആറുമാസമായി ഇയാളെക്കുറിച്ച് ഒരുവിവരവുമില്ല.

വിവരമറിഞ്ഞിട്ടും ആദിവാസി പ്രമോട്ടര്‍മാരോ ട്രൈബല്‍ വകുപ്പോ ഇവരെ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല.പെൺകുട്ടിയുടെ അച്ഛന്‍ കൂലിപ്പണിക്ക് പോയിട്ടാണ് കുടുംബം പുലര്‍ത്തുന്നത്.