മുംബയ് ഭീകരാക്രമണ കേസിന്റെ സൂത്രധാരൻ ഹഫീസ് സയിദുമായി കൂടിക്കാഴ്ച നടത്തിയ വൈദിക് ആര്‍ എസ്എസുകാരൻ:രാഹുൽ ഗാന്ധി

single-img
15 July 2014

hafiz_saeed360മുംബയ് ഭീകരാക്രമണ കേസിന്റെ സൂത്രധാരനും ലഷ്‌ക്കര്‍ ഇ തയ്‌ബ സ്‌ഥാപകനും ജമാത്ത്‌ ഊദ്‌ ദവാ തലവന്‍ ഹഫീസ്‌ സയീദുമായി കൂടിക്കാഴ്ച നടത്തിയ വൈദിക് ആര്‍ എസ്എസുകാരനാണെന്ന് രാഹുൽ ഗാന്ധി.യോഗ ഗുരു ബാബ രാംദേവിന്റെ അടുത്ത സുഹൃത്തും അനുയായിയുമാണു വൈദിക്.വൈദിക് സഈദിനെ കാണാനുള്ള അവസരം ഒരുക്കി നല്‍കിയത് പാകിസ്താനിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയമാണോയെന്ന് അറിയാന്‍ ആകാംക്ഷയുണ്ടെന്നും രാഹുല്‍ പറഞ്ഞു.

പാർലമെന്റിലെ ഇരു സഭകളിലും കോൺഗ്രസ് വിഷയം ഉന്നയിച്ചു.

ലാഹോറിൽ ജൂലായ് രണ്ടിനായിരുന്നു കൂടിക്കാഴ്ച. പീസ് റിസർച്ച് ഇൻസ്റ്റ്റ്റിറ്റ്യൂട്ടിന്റെ ക്ഷണപ്രകാരമാണ് മറ്റു മാദ്ധ്യമ പ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കുമൊപ്പം വൈദിക് സയിദുമായി ചർച്ച നടത്തിയത്.