സിദ്‌റത്ത് കുന്നിലിരുന്ന് അവര്‍ നരവേട്ട ആഘോഷിക്കുകയാണ്; ഗാസയിലെ ബോംബ് വര്‍ഷം സിദ്‌റത്ത് കുന്നിലിരുന്ന് ആഘോഷിക്കുന്ന ഇസ്രയേലുകാരുടെ ചിത്രവുമായി മാധ്യമപ്രവര്‍ത്തകന്‍

single-img
14 July 2014

BsICixqCQAAT17zപ്രശസ്ത ഡച്ച് മാധ്യമപ്രവര്‍ത്തകന്‍ അലന്‍ സോറെന്‍സെന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ ലോകത്തിലെ സംസാര വിഷയം. പാലസ്തീന്‍- ഇസ്രായേല്‍ പ്രതിസന്ധി മുറുകി നില്‍ക്കുന്ന ഈ അവസരത്തില്‍ യുദ്ധത്തിന്റെ തീവ്രതയേക്കാളുപരി ഒരു ഭൂരിപക്ഷ ജനത ന്യൂനപക്ഷത്തോടുകാണിക്കുന്ന ക്രൂരമായ വേട്ടയാടലിന്റെ അടയാളമായിട്ടാണ് അലെന്‍ ഈ ചിത്രം ഉയര്‍ത്തിക്കാട്ടുന്നത്.

സിദ്‌റത്ത് മലയുടെ മുകളില്‍ കസേരയിട്ടിരുന്ന് താഴെ ഗാസയില്‍ പാലസ്തീന്‍ ജനതയ്ക്കു നേരെ നടക്കുന്ന ഇസ്രയേല്‍ ആക്രമണം ലൈവായി കാണുന്ന ഇസ്രയേലുകാരുടെ ചിത്രമാണ് അലെന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓരോ പ്രാവശ്യം ഇസ്രായേല്‍ ഗാസയില്‍ ബോംബ് വര്‍ഷിക്കുമ്പോഴും ഇവര്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്യുന്നതായി അലെന്‍ പറയുന്നു.

സിദ്‌റത്ത് മലയ്ക്കു മുകളില്‍ നിന്നാല്‍ ഗാസയിലെ കാഴ്ചകള്‍ നന്നായി ആസ്വാദിക്കാനാകും. അതിനാലാണ് ഇസ്രായേലുകാര്‍ ഇവിടെയിരുന്ന് ആക്രമണം വീക്ഷിക്കുന്നതെന്നും അലെന്‍ പറയുന്നു.