ട്രായ് ഭേദഗതി ബില്‍ പാസായി

single-img
14 July 2014

Indian-Parliamentട്രായ് ഭേദഗതി ബില്‍ പാസായി. ഇന്ന് ചേര്‍ന്ന ലോകസഭയില്‍ ശബ്ദവോട്ടോടെയാണ് ബില്‍ പാസായത്. കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ അവതരിപ്പിച്ച ട്രായ് ഭേദഗതി ബില്ലിനെ കോണ്‍ഗ്രസും ഇടതുപക്ഷവും എതിര്‍ത്തിരുന്നു. ബില്ല് പാസായതിനെതുടര്‍ന്ന് ഇടതുപക്ഷവും കോണ്‍ഗ്രസും സഭയില്‍ നിന്നും ഇറങ്ങിപ്പോയി. തൃണമൂല്‍ കോണ്‍ഗ്രസും ഡിഎംകെയും ബില്ലിനെ പിന്തുണക്കുകയും ചെയ്തു.