വാളയാറിലെ ഇ-ഡിക്ലറേഷന്‍ അപാകതകള്‍: പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

single-img
14 July 2014

Niyamasabha1വാളയാറിലെ ഇ- ഡിക്ലറേഷന്‍ സംവിധാനത്തിലെ അപാകതകള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്കി. എം. ഹംസ എംഎല്‍എയാണ് നോട്ടീസ് നല്കിയത്. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. അതേസമയം, അഴിമതിക്കാരായ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ ഒഴിവാക്കിയതാണ് പ്രതിപക്ഷം ആയുധമാക്കിയതെന്ന് അടിയന്തരപ്രമേയത്തിനു മറുപടിയായി മന്ത്രി കെ.എം. മാണി ആരോപിച്ചു.