നരേന്ദ്രമോദി കര്‍ത്താവിന്റെ ദാസന്‍; മോദി സര്‍ക്കാര്‍ കര്‍ത്താവിന്റെ പദ്ധതിയില്‍ രൂപപ്പെട്ടത്: ക്രൈസ്തവ പ്രസിദ്ധീകരണം

single-img
14 July 2014

Newswala-i-Narendra_Modi_RSS__BJP-Fl-1നരേന്ദ്രമോദി സര്‍ക്കാര്‍ കര്‍ത്താവിന്റെ പദ്ധതിയില്‍ രൂപപ്പെട്ടതാണെന്നും മോദി ദൈവത്തിന്റെ ദാസനാണെന്നും ക്രൈസ്തവ പ്രസിദ്ധീകരണമായ സണ്‍ഡേ ശാലോം. ചീഫ് എഡിറ്റര്‍ ബെന്നി പുന്നത്തറ പേരുവച്ചെഴുതിയ ലേഖനത്തിലാണ് മോദിയുടെ വിജയം ദൈവത്തിന്റെ പദ്ധതിയാണെന്ന് വിശദീകരിക്കുന്നത്. സി.ബി.സി.ഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയസ് ക്ലീമസ് കത്തോലിക്ക ബാവയാണ് പ്രസ്തുത പ്രസിദ്ധീകരണത്തിന്റെ രക്ഷാധികാരി.

ഏതുപാര്‍ട്ടിയായിരുന്നാലും തുടര്‍ച്ചയായ അധികാരം ഭരണത്തെ ജീര്‍ണ്ണിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രലോഭനങ്ങളെയും സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ച് നീതിബോധത്തോടെ ഭരിക്കാന്‍ ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയത് നന്നായെന്നും പ്രസിദ്ധീകരണം സൂചിപ്പിക്കുന്നു. ദൈവപദ്ധതിയില്‍ രൂപീകൃതമായ മോദി സര്‍ക്കാരിലൂടെ രാജ്യത്തിനും സഭയ്ക്കും നന്മകളുണ്ടാകുമെന്നും പ്രസിദ്ധീകരണം പ്രത്യാശ പ്രകടിപ്പിക്കുന്നു.