മഅദനി ഇന്ന് വൈകുന്നേരം ജയില്‍മോചിതനാകും

single-img
14 July 2014

madani295ജാമ്യം ലഭിച്ച പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി തിങ്കളാഴ്ച വൈകുന്നേരത്തോടെ ജയില്‍മോചിതനായേക്കും. ജാമ്യത്തിനു ശേഷവും കര്‍ണാടക പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും മഅദനി. കോടതി ഉത്തരവിന്റെ പകര്‍പ്പുകളുമായി പിഡിപി നേതാക്കള്‍ ബാംഗളൂരിലെത്തി. തിങ്കളാഴ്ച ബാംഗളൂരില്‍ പിഡിപി ഉന്നതതല യോഗവും ചേരും.

ബാംഗളൂര്‍ സ്‌ഫോടന കേസില്‍ അഗ്രഹാര ജയിലില്‍ കഴിയുന്ന മഅദനിക്ക് സുപ്രീംകോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.