ഇസ്രേയൽ അതിർത്തിയിൽ ലെബനാൻ മിസൈൽ ആക്രമണം

single-img
14 July 2014

lebanaലെബനാനിൽ നിന്നുള്ള മിസൈലുകൾ ഇസ്രേയൽ അതിർത്തിയിൽ പതിച്ചതായി ഇസ്രേയൽ വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച്ചയായിരുന്നു സംഭവം. വെള്ളിയാഴ്ച്ച മുതൽ ആരംഭിച്ച് മൂന്നാമത്തെ റോക്കറ്റ് ആക്രമണമായിരുന്നു തിങ്കളാഴ്ച്ച നടന്നതെന്ന് ഇസ്രേയലി സൈന്യം അറിയിച്ചു. ആളപായം റിപ്പോട്ട് ചെയ്തിട്ടില്ല. ഗാസ്സയിൽ ഇസ്രേയൽ സൈന്യം നടത്തുന്ന ഏകപക്ഷീയമായ ആക്രമണത്തിന്  പ്രതികാരമായിട്ടാണ് ലെബനാൻ മിസൈലാക്രമണം.

ഇതിന് പ്രത്യാക്രമണം നടത്തിയതായി ഇസ്രേയൽ അറിയിച്ചു.
ലെബനാന്റെ ഷിയ വിഭാഗമായ ഹിസ്ബുള്ളയാണ് ആക്രമണം നടത്തിയത്. 2006  ഹിസ്ബുള്ളയുമായുള്ള യുദ്ധത്തിൽ ഇസ്രേയലിന് അപ്രതീക്ഷിതമായ തിരിച്ചടി നേരിട്ടിരുന്നു.