വൈദ്യുതി നിരക്ക് വര്‍ദ്ധന സംബന്ധിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ വിധി ഒരു മാസത്തിനുശേഷം

single-img
14 July 2014

download (24)വൈദ്യുതി നിരക്ക് വര്‍ദ്ധന സംബന്ധിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ വിധി ഒരു മാസത്തിനുശേഷം.വൈദ്യുതി ബോര്‍ഡ് നല്‍കിയ നിരക്ക് വര്‍ദ്ധന അപേക്ഷയില്‍ കമ്മീഷന്‍ ഉപഭോക്താക്കളുടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ഗാര്‍ഹികമേഖലയില്‍ 16 ശതമാനം വര്‍ദ്ധനയും സ്ലാബ് സമ്പ്രദായത്തില്‍ നിര്‍ണായകമാറ്റവുമാണ് ബോര്‍ഡ് ആവശ്യപ്പെടുന്നത്.

 
നിരക്ക് വര്‍ദ്ധനയിലൂടെ 1423.46 കോടി രൂപയുടെ അധികവരുമാനമാണ് ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരുന്നതിനുള്ള നിരക്കും പുതിയ മീറ്ററുകളുടെ വാടകയും വര്‍ദ്ധിപ്പിക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ബോര്‍ഡ് സമര്‍പ്പിച്ച കണക്കുകളുടെ സൂക്ഷ്മപരിശോധനയിലാണ് ഇപ്പോള്‍ കമ്മീഷന്‍.