ബാഗ്ദാദില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന 26 സ്ത്രീകളെ വിമതര്‍ കൊലപ്പെടുത്തി

single-img
14 July 2014

iraqഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിലെ വേശ്യാവൃത്തി നടത്തിയിരുന്ന രണ്ട് അപ്പാര്‍ട്ട്‌മെന്റുകളില്‍ സൈനിക യൂണിഫോം ധരിച്ചെത്തിയ വിമതര്‍ നടത്തിയ ആക്രമണത്തില്‍ 26 സ്ത്രീകളും 3 പുരുഷന്‍മാരും കൊല്ലപ്പെട്ടു. മരിച്ച സ്ത്രീകള്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ടിരുന്നവരാണ്. പ്രാദേശികസമയം ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.

അക്രമികള്‍ പൊതുനിരത്തില്‍ വെടിയുതിര്‍ത്ത് പരിഭ്രാന്തി സൃഷ്ടിച്ചശേഷം അപ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറിയാണ് വെടിവയ്പ് നടത്തിയത്. വേശ്യാവൃത്തിയിലേര്‍പ്പെടുന്നവര്‍ക്കുള്ള ശിക്ഷയാണിതെന്ന് അപ്പാര്‍ട്ട്‌മെന്റിന്റെ ചുമരുകളില്‍ എഴുതിയിട്ടുണ്ട്.

ആക്രമണത്തിന് പിന്നില്‍ ഷിയാ വിഭാഗത്തില്‍പ്പെട്ട അസാബ് അഹല്‍-ഹഖ് സംഘടനയാണെന്ന് വിമതര്‍ ആരോപിച്ചു. എന്നാല്‍ സംഘടന അത് നിഷേധിക്കുകയും തങ്ങള്‍ക്കു ബാഗ്ദാദ് നഗരത്തില്‍ പോരാളികളില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.