കേന്ദ്ര റേയില്‍വേ മന്ത്രി ഡി.വി. സദാനന്ദഗൗഡ റെയില്‍വേ സ്റ്റേഷനുകളില്‍ മിന്നല്‍ പരിശോധന നടത്തി

single-img
14 July 2014

download (25)കേന്ദ്ര റേയില്‍വേ മന്ത്രി ഡി.വി. സദാനന്ദഗൗഡ റെയില്‍വേ സ്റ്റേഷനുകളില്‍ മിന്നല്‍ പരിശോധന നടത്തി. ബാംഗ്ലൂര്‍ സിറ്റി റെയില്‍വേ സ്റ്റേഷന്‍, മാണ്ഡ്യ, മൈസൂര്‍ എന്നീ സ്റ്റേഷനുകളിലാണ് പരിശോധന നടത്തിയത്. ഞായറാഴ്ച രാവിലെ എട്ടരയോടെ സിറ്റി റെയില്‍വേ സ്റ്റേഷനിലെത്തിയ മന്ത്രി ബുക്കിങ് ഓഫീസ്, ഭക്ഷണശാല, ഡോര്‍മെറ്ററി, എമര്‍ജന്‍സി മെഡിക്കല്‍ സെന്റര്‍, ടോയ്‌ലറ്റ്, റിസര്‍വേഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ പരിശോധന നടത്തി.

 

 

യാത്രക്കാരില്‍നിന്ന് യാത്രാ സൗകര്യങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു. യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങളും നല്‍കി. ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അനില്‍കുമാര്‍ അഗര്‍വാളും കേന്ദ്രമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ജനങ്ങള്‍ ഉയര്‍ന്ന നിരക്കിലാണ് യാത്ര ചെയ്യുന്നതെന്നും അതിനാല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭിക്കാന്‍ യാത്രക്കാര്‍ക്ക് അര്‍ഹതയുണ്ടെന്നും സദാനന്ദഗൗഡ പറഞ്ഞു.