ഡൽഹിയിൽ പാരാമെഡിക്കൽ വിദ്യാർത്ഥിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു

single-img
14 July 2014

downloadഡൽഹിയിൽ പാരാമെഡിക്കൽ വിദ്യാർത്ഥിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളുടെ കൂടി വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. അക്ഷയ് ഠാക്കൂർ,​ വിനയ് ശർമ എന്നിവരുടെ ശിക്ഷ നടപ്പാക്കുന്നതാണ് കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. മുകേഷ്,​ പവൻ എന്നിവരുടെ വധശിക്ഷ മാർച്ചിൽ സ്റ്റേ ചെയ്തിരുന്നു .

 

പ്രായപൂർത്തിയാവാത്ത ഒരാളടക്കം ആകെ ആറു പ്രതികളാണ് കേസിലുണ്ടായിരുന്നത്. രാംസിംഗ് എന്ന പ്രതി തിഹാർ ജയിലിൽ കഴിയവെ ആത്മഹത്യ ചെയ്തു. കേസിലെ പ്രായപൂർത്തിയാവാത്ത പ്രതിയെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു. മൂന്നു വർഷമാണ് പരാമവധി ശിക്ഷ.