ഡാം സുരക്ഷാവിഭാഗം മേധാവി ഇടുക്കി ജില്ലയിലെ അണക്കെട്ടുകള്‍ സന്ദര്‍ശിച്ചു

single-img
14 July 2014

damഇടുക്കി ജില്ലയിലെ അണക്കെട്ടുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഡാം സുരക്ഷാവിഭാഗം ചീഫ് എന്‍ജിനീയര്‍ കെ. കറുപ്പന്‍കുട്ടി ഇന്നലെ ഇടുക്കിയിലെത്തി. പള്ളിവാസല്‍, തൊട്ടിയാര്‍ തുടങ്ങിയ അണക്കെട്ടുകളില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളെകുറിച്ച് അന്വേഷിക്കാനായിരുന്നു ചീഫ് എന്‍ജിനീയര്‍ എത്തിയത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും മഴക്കാലത്ത് പരമാവധി ജലം ഉപയോഗപ്പെടുത്താനും അദ്ദേഹം നിര്‍ദേശംനല്‍കി. ഇടുക്കി അണക്കെട്ടും സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്.