ബജറ്റ്: പ്രതിമാ വിചാരം

single-img
14 July 2014

രാകേഷ് നീലകണ്ഠൻ

sardar1കാലത്തിൻറെ കുത്തൊഴുക്കിൽ മാഞ്ഞു പോകാതിരിക്കത്തക്കവണ്ണം ഒരു വ്യക്തിയെ നമ്മൾ കല്ലിൽ അല്ലെങ്കിൽ മരത്തിൽ,അതുമല്ലെങ്കിൽ എവിടെയെങ്കിലും, ഒരു പക്ഷെ ഒരു പോറലായെങ്കിലും അടയാളപ്പെടുതുന്നതാണോ പ്രതിമ?
അതോ കാലത്തിന്റെ അതേ ഒഴുക്കിൽ കാലം തന്നെ സ്വയം താല്പര്യം എടുത്തു ഒരു ശില്പിയിൽ കൂടിത്തന്നെ കൊത്തിവെക്കുന്നതാണോ പ്രതിമകൾ?രണ്ടും ശരിയാണ്. രണ്ടിലും ശരികളുണ്ട്.

 

  • എന്താണ് പ്രതിമ?

 

നമ്മൾ കുട്ടികൾ ആയിരിക്കുമ്പോൾ കളിച്ചിരുന്ന ഒരു കളിയുണ്ട്. Statue എന്നാണ് അതിന്റെ പേര് തന്നെ. ഒരു കുട്ടിതികച്ചും അപ്രതീക്ഷിതം ആയ സമയത്ത് മറ്റൊരു കുട്ടിയെ വിരൽ ച്ചൂണ്ടി statue എന്ന് കൽപിക്കും.കൽപന കേട്ട് നിൽക്കുന്ന കുട്ടി അപ്പോൾ സ്ഥലകാലങ്ങൾ മറന്നു ഒരു പ്രതിമ പോലെ നില്ക്കും. പിന്നെ കാത്തിരിപ്പാണ്.നീണ്ട നിമിഷങ്ങളുടെ കാത്തിരിപ്പ്.കൽപന പാലിക്കേണ്ട കുട്ടി പിന്നെ ശ്വാസം കഴിക്കുന്നത് പോലും സൂക്ഷിച്ചാണ്.അവന്റെ അല്ലെങ്കിൽ അവളുടെ വിരലുകൾ പോലും, അറിയാതെ പോലും അനങ്ങരുത്. ഒടുവിൽ ക്ഷമ കെടുമ്പോൾകുട്ടി അനങ്ങും. ആരും നിമിഷങ്ങളെ സ്റ്റോപ്പ് വാച്ച് വെച്ച് എണ്ണിയിരുന്നില്ല. എങ്കിലും ഒരു കണക്കുണ്ടാവുമല്ലോ. ഒരുകുട്ടിക്കണക്ക്!തുടർന്ന് കൽപന പുറപ്പെടുവിച്ചവന്റെ ഊഴം ആകും അടുത്തത്. അവനും കല്പന അനുസരിക്കും. കല്പീക്കുന്നതാകട്ടെ പഴയ കുട്ടിപ്രതിമയും. ഈ കുട്ടിക്കളി ഇങ്ങനെ അനവരതം തുടരും. ഇതിൽ ജയ പരാജയങ്ങൾ ഇല്ല. ഒരുചെറുരസം മാത്രം.പക്ഷെ ഇത് കുട്ടിക്കളി ആണ്. വലിയവർ ഇത് ഏറ്റു പിടിക്കുമ്പോൾ കളിയുടെ സ്വഭാവം മാറുകയാണ്. കളി അവിടെകയ്യാങ്കളി ആവ്കയാണ്.ഒരു സമൂഹം ചരിത്രത്തിന്റെ തിണ്ണമിടുക്കിൽ മറ്റൊരു സമുഹത്തെ statue കൽപിക്കുമ്പോൾ അത് കയ്യാങ്കളി അല്ലെങ്കിൽമറ്റെന്താണ്?ഇതിൽ ഇന്ന രാജ്യം എന്നില്ല, മതം എന്നില്ല, ജാതി എന്നില്ല. എവിടെയും എ പ്പോഴും ഈ statue കളി അരങ്ങേറാം. child is the father of man എന്ന് ആരാണ് പറഞ്ഞത്?

  • എന്താണ് (മനുഷ്യ) പതിമ എന്നല്ലേ?

 

[quote align=”right”]ഗാന്ധി പ്രതിമകൾ ഇന്ന് നേരിട്ട് വരുന്ന ദുര്യോഗം കുറച്ചെങ്കിലും കുറയ്ക്ക്ന്നത് അതേ രൂപത്തിൽ ഉള്ള ഗാന്ധി, നോട്ടിൽവിടർന്ന പുഞ്ചിരിയോടെ നിൽക്കുമ്പോൾ ലഭിച്ചു വരുന്ന ബഹുമാനം തന്നെയാണ്.ഗാന്ധിജിയെ ഒരു പക്ഷെ നോട്ടിലേക്ക് ആവാഹിച്ചിരുന്നില്ലെങ്കിൽ ഗാന്ധി പ്രതിമയുടെ ഉപയോഗപരത തന്നെ ചോദ്യംചെയ്യപ്പെടുമായിരുന്നു![/quote]മനുഷ്യൻ വിവിധങ്ങളായ ഉദ്ദേശങ്ങൾ മുൻ നിർത്തി ചരിത്രത്തിന്റെ ഏടുകളിൽ നിന്നും അല്ലെങ്കിൽ വർത്ത മാനത്തിന്റെതാളുകളി ൽ നിന്നും ചീന്തിയെടുത്തോ വെട്ടിയെടുത്തോ ഒരു ശിലയിൽ അല്ലെങ്കിൽ ഏതെങ്കിലും മാധ്യമത്തിൽ നിർമിച്ചുഎടുക്കുന്നതാണ് പ്രതിമ.പ്രതിമ ഒരു മനുഷ്യ നിർമിതി തന്നെയാണ്. ഒരു സ്വരൂപത്തിന്റെ സാക്ഷാൽക്കാരം ആണ്. സാധാരണക്കാരൻ ആയഎന്റെയോ ഇത് വായിക്കുന്ന നിങ്ങളുടെയോ പ്രതിമകൾ ഒരിക്കലും ഉണ്ടാകുന്നില്ല. ഉണ്ടാവുകയും ഇല്ല.നമ്മൾ ഒരു ഫോട്ടോ ഫ്രെയിമിലെ ചിത്രങ്ങൾ ക്കപ്പുറം IMG_2117_OPഗമിക്കയില്ല.

 

  • പ്രതിമയുടെ ഉദ്ദേശ്യം

 

അപ്പോൾ പ്രതിമ ആയി നിങ്ങൾ മാറണം എങ്കിൽ നിങ്ങൾ അസാധാരണം ആയി എന്തെകിലും ചെയ്തിരിക്കണം. നിങ്ങൾചരിത്രത്തിന്റെ ഭാഗഭാക്കായിരുന്നിരിക്കണം; ചരിത്രത്തെ രൂപപ്പെടുതിയ ആൾ ആയിരുന്നിരിക്കണം. അതുമല്ലെങ്കിൽനിങ്ങൾ ഈ വർത്തമാനത്തെ, ഇന്നിനെ നിർമിച്ച വ്യക്തി ആയിരുന്നിരിക്കണം; അപ നിർമിച്ചവൻ എങ്കിൽ അത് ശ്രേഷ്ഠംആയി. നിങ്ങൾ ഒരു മിത്ത് ആണെങ്കിലും പ്രതിമ ആയി രൂപപ്പെടുവാൻ സർവഥാ യോഗ്യൻ തന്നെ.ചിലപ്പോൾ ചില ചരിത്ര പുരുഷന്മാരെ മിത്തുകൾ ആക്കി മാറ്റാനും പ്രതിമകൾ നിർമിക്കപ്പെടാറുണ്ടു.

 

  • ബഹുവിധം

 

[quote align=”left”]എല്ലാ വ്യത്യാസങ്ങളെയും അലിയിക്കുന്ന ഒരു സാഗരം ആയിരുന്നു ഗാന്ധിജി. അതിൽ ചെന്ന് ചേരാൻ അസംഘ്യംനദികളുണ്ട്. പട്ടേലും ആ നദികളിൽ ഒന്നാണ്. ഗാന്ധിയോടുള്ള വന്ദനം പട്ടേലിനോടുള്ള നിന്ദ അല്ല. മറിച്ചും. ഇരുവരുംഅഭിവവന്ദ്യർ തന്നെ. സ്വാതന്ത്ര്യ സമരസേനാനികൾ തന്നെ.[/quote]പ്രതിമകൾ ബഹുവിധം ഉണ്ട്. ചിലത് നെഞ്ച് വരെ മാത്രം, ചിലതാകട്ടെ ആപാദചൂടo. തൽ സ്ഥലത്തെ ഏറ്റവുംപൊങ്ങിനിൽക്കുന്ന ഒരു പ്ലാറ്റ് ഫോറത്തിൽ പ്രതിമ എടുപ്പോടെ നില്ക്കും. ഇതിനു ഒരു അപവാദം ഗാന്ധി പ്രതിമകൾആണ്. ചരിത്രത്തിന്റെ ഒരു മാപ്പുസാക്ഷി! ആ മനുഷ്യനെ ഇനി ചെറുതാക്കാൻ ഇല്ല.

ഗാന്ധി പ്രതിമകൾ ഇന്ന് നേരിട്ട് വരുന്ന ദുര്യോഗം കുറച്ചെങ്കിലും കുറയ്ക്ക്ന്നത് അതേ രൂപത്തിൽ ഉള്ള ഗാന്ധി, നോട്ടിൽവിടർന്ന പുഞ്ചിരിയോടെ നിൽക്കുമ്പോൾ ലഭിച്ചു വരുന്ന ബഹുമാനം തന്നെയാണ്.ഗാന്ധിജിയെ ഒരു പക്ഷെ നോട്ടിലേക്ക് ആവാഹിച്ചിരുന്നില്ലെങ്കിൽ ഗാന്ധി പ്രതിമയുടെ ഉപയോഗപരത തന്നെ ചോദ്യംചെയ്യപ്പെടുമായിരുന്നു!

 

Statue-Of-Unity-Comparisonഎന്നാൽ സർദാർ പട്ടേലിന്റെ കാര്യം അങ്ങനെ അല്ല; ഉരുക്ക് മനുഷ്യൻ ആയി അറിയപ്പെട്ടിരുന്ന പട്ടേൽ വിശേഷണംകൊണ്ട് തന്നെ പ്രതിമാ രൂപം കൈ വരിച്ച ആൾ ആണ്.

 

‘ഉരുക്ക് മനുഷ്യനെ’ ഫലത്തിൽ പ്രതിമ ആക്കുന്നത് ഒരു ചടങ്ങ് മാത്രം ആണ്. എന്നാൽ അത് ഭംഗി ആയിനിർവഹിക്കുനതിൽ തെറ്റും ഇല്ല. 182 മീറ്റർ ഉയരത്തിൽ സർദാർ സരോവർ ഡാമിൽ പട്ടേൽ ഒരു പ്രതിമ ആയിവിരാജിക്കും. ഇന്ത്യയെ ഒന്നിപ്പിച്ച ആ മനീഷി സ്വതന്ത്ര ഇൻഡ്യയെ ഒട്ടാകെ അവലോകനം ചെയ്തു നിലകൊള്ളും.ഇതിനെ പ്രതിമകളുടെയും അത് വഴി ആശയങ്ങളുടെയും സംഘട്ടനങ്ങൾ ആയി കാണാതിരിക്കുക എന്നുള്ളതാണ്കരണീയം.

 

എല്ലാ വ്യത്യാസങ്ങളെയും അലിയിക്കുന്ന ഒരു സാഗരം ആയിരുന്നു ഗാന്ധിജി. അതിൽ ചെന്ന് ചേരാൻ അസംഘ്യംനദികളുണ്ട്. പട്ടേലും ആ നദികളിൽ ഒന്നാണ്. ഗാന്ധിയോടുള്ള വന്ദനം പട്ടേലിനോടുള്ള നിന്ദ അല്ല. മറിച്ചും. ഇരുവരുംഅഭിവവന്ദ്യർ തന്നെ. സ്വാതന്ത്ര്യ സമരസേനാനികൾ തന്നെ.

 

  • പ്രതിമകളുടെ ആവശ്യകത

 

യഥാർത്ഥത്തിൽ ഗാന്ധിജിയെയോ പട്ടേലിനെയോ ഓർക്കാൻ നമുക്ക് പ്രതിമകൾ വേണോ? മറക്കുവാതിരിക്കാൻ വേണ്ടിമാത്രം പ്രതിമ വേണ്ടവർ ആണോ അവർ?ഈ ഉദ്ദേശ്യം മുൻനിർത്തി നിർമിക്കപ്പെട്ടിട്ടുള്ള പ്രതിമകൾ പലപ്പോഴും ചരിത്രം തന്നെ പിഴുതു മാറ്റിയ സാക്ഷ്യങ്ങൾആണ് അധികവും.
പ്രതിമകൾ പ്രഥമമായും ഉണ്ടാകേണ്ടത് മനസ്സിൽ ആണ്. അപ്പോഴത്രേ അവ വിഗ്രഹങ്ങൾ ആകുക!