ട്രെയിൻ യാത്രയ്ക്കിടെ പെൺകുട്ടിയെ തോണ്ടിയ നേതാവിനെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കി

single-img
14 July 2014

BsF4JjXCYAAgC4vട്രെയിൻ യാത്രയ്ക്കിടെ പെൺകുട്ടിയുടെ തുടയിൽ തോണ്ടിയ നേതാവിനെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പുറത്താക്കി.ട്രൈനിൽ അടുത്ത നിന്ന പെൺകുട്ടിയെ 38 കാരനായ വാംഗ് ക്വികാംഗ് തോണ്ടുകയായിരുന്നു. ഉറക്കം നടിച്ചിരുന്ന ഇയാൾ അബദ്ധത്തിൽ പറ്റിയതുപോലെയാണ് രണ്ടുതവണ പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിച്ചത്.

തോണ്ടിയത് പെൺകുട്ടി അറിഞ്ഞെങ്ങിലും ആരാണു തന്നെ തോണ്ടിയതെന്ന് മനസ്സിലാകാത്തതു കൊണ്ട് പെൺകുട്ടി പ്രതികരിച്ചില്ല.എന്നാൽ വാംഗിന്റെ തോണ്ടൽ കണ്ട സഹയാത്രികരിൽ ആരോ ഇത് വീഡിയോയിൽ പകർത്തി.

വാംഗിന്റെ വീഡിയോ ഇന്റർനെറ്റിൽ വൈറലായി.ഇത് പാർട്ടിക്ക് നാണക്കേടുണ്ടായതിനെ തുടർന്നാണു പാർട്ടിയിൽ നിന്ന് ഇയാളെ പുറത്താക്കിയത്.ഉറങ്ങുന്നതിനിടെ താൻ അറിയാതെ പെൺകുട്ടിയെ സ്പർശിച്ചു എന്നാണ് വാംഗ് പൊലീസിനോട് പറഞ്ഞത്.

httpv://www.youtube.com/watch?v=HsGWKx32JMU