ബംഗ്ളാദേശിൽ അൻപത് ലക്ഷത്തിന്റെ ഇന്ത്യൻ കറൻസി നോട്ടുകളുമായി പാകിസ്ഥാൻ സ്വദേശി പിടിയിൽ

single-img
13 July 2014

imagesബംഗ്ളാദേശിൽ അൻപത് ലക്ഷത്തിന്റെ ഇന്ത്യൻ കറൻസി നോട്ടുകളുമായി പാകിസ്ഥാൻ സ്വദേശി പിടിയിൽ . അബ്ദുർ റഹിം എന്ന പാകിസ്താനിയാണ് ഢാക്ക ഷാജലാലൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായത്. ജൂലൈ 7നാണ് ഇയാൾ ബംഗ്ളാദേശിലെത്തിയത്.

 

 

ഇയാൾ ലഗേജുകൾ വീണ്ടെടുക്കാൻ വിമാനത്താവളത്തിലെത്തിയപ്പൊഴാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയിലായത്.അതേസമയം​ പിടിച്ചെടുത്ത നോട്ടുകൾ യഥാർത്ഥ നോട്ടുകളാണോ വ്യാജനോട്ടുകളാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല.