കേരളത്തിന് പുതിയ ട്രെയിനുകൾ അനുവദിക്കണമെങ്കിൽ റെയിൽപാത നിർമ്മിക്കുന്നതിന് സ്ഥലം ഏറ്റെടുത്ത് നൽകണമെന്ന് റെയിൽവേ മന്ത്രി

single-img
12 July 2014

download (9)കേരളത്തിന് പുതിയ ട്രെയിനുകൾ അനുവദിക്കണമെങ്കിൽ റെയിൽപാത നിർമിക്കുന്നതിന് സ്ഥലം ഏറ്റെടുത്ത് നൽകണമെന്ന് റെയിൽവേ മന്ത്രി ഡി.വി.സദാനന്ദ ഗൗഡ . കേരളത്തിൽ ഇപ്പോൾ തന്നെ ട്രെയിനുകൾ ഞെരുങ്ങിയാണ് ഓടുന്നത്. പുതിയ പാതയ്ക്കായി സ്ഥലം നൽകാതെ മറ്റു വഴികളൊന്നുമില്ല.

 

 

കർണാടക റെയിൽവേയ്ക്കായി പതിനഞ്ച് ശതമാനം ഭൂമിയാണ് നൽകുന്നത്. കേരളത്തിന് അതുപോലെ ചെയ്യാൻ കഴിയുമോയെന്നും ഗൗഡ ചോദിച്ചു. സ്ഥലം നൽകാതെ പുതിയ ട്രെയിൻ വേണമെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളതെന്നും റെയിൽവേ മന്ത്രി ചോദിച്ചു.നേരത്തെ റെയിൽവേ ബഡ്ജറ്റിൽ കേരളത്തിന് ആകെ ഒരു പാസഞ്ചറാണ് അനുവദിച്ചത്.