29 നേഴ്സ്മാര്‍ കൂടി ഇറാഖില്‍ നിന്ന് തിരിച്ചെത്തി

single-img
12 July 2014

IndianNurseOct202012കൊച്ചി: കേരളത്തില്‍ നിന്നുള്ള 29 നേഴ്സ്മാര്‍ കൂടി  ഇന്ന് ഇറാഖില്‍ നിന്ന് തിരിച്ചെത്തി. ഇറാഖിലെ  ദിയാല നഗരത്തിലുള്ള  ബാകുബ  ജനറല്‍ ആശുപത്ത്രിയില്‍ ജോലി ചെയ്യുന്നവരാണ് ഇന്ന് രാവിലെ കൊച്ചിയിലെ നെടുമ്പാശ്ശേരി  വിമാനത്തവളത്തില്‍  എത്തിച്ചേര്‍ന്നത്.

മൂന്ന് മാസം മുന്‍പാണ് തങ്ങള്‍  കുടുംബത്തിലെ  സാമ്പത്തിക പ്രശ്നം കാരണം  ഇറാഖിലേക്ക് പുറപ്പെട്ടതെന്നും  തങ്ങള്‍ താമസിച്ചിരുന്ന മേഖല സുരക്ഷിതമായിരുന്നെന്നും നേഴ്സ്മാര്‍ പറയുന്നു. കഴിഞ്ഞ ജൂലൈ 5 ന് കേരളത്തിലെ 46  നേഴ്സ്മാര്‍ ഇറാഖില്‍ നിന്ന് വന്നിരുന്നു.