മദനിക്ക് ഇടക്കാലജാമ്യം അനുവദിച്ചതിലൂടെ കോടതിയിലുള്ള തങ്ങളുടെ വിശ്വാസം വര്‍ധിച്ചതായി അബ്ദുള്‍ നാസര്‍ മദനിയുടെ മാതാപിതാക്കൾ

single-img
12 July 2014

download (7)ചികിത്സയ്ക്കായി അബ്ദുള്‍ നാസര്‍ മദനിക്ക് ഇടക്കാലജാമ്യം അനുവദിച്ചതിലൂടെ കോടതിയിലുള്ള തങ്ങളുടെ വിശ്വാസം വര്‍ധിച്ചതായി അബ്ദുള്‍ നാസര്‍ മദനിയുടെ മാതാപിതാക്കൾ പറഞ്ഞു. ഒമ്പതരക്കൊല്ലം കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞപ്പോള്‍ ഒരിക്കല്‍പ്പോലും അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നില്ല.

 

തമിഴ്‌നാട് സര്‍ക്കാരും സഹായിച്ചില്ല. മദനിയുടെ ഇന്നത്തെ ദുരന്തപൂര്‍ണമായ അവസ്ഥയ്ക്ക് കാരണം ഭരണകൂടങ്ങളുടെ നീതി നിഷേധമാണ്. എല്ലാ ഭരണകൂടങ്ങളും മദനിയോട് നീതി നിഷേധമാണ് കാട്ടിയത് മാതാപിതാക്കൾ പറയുന്നു .

 

മകന് ഇടക്കാലജാമ്യം ലഭിച്ചെങ്കിലും തങ്ങളെ വന്ന് കാണാന്‍ കഴിയാത്തതില്‍ കടുത്ത വേദനയും ദുഃഖവുമുണ്ട്. എങ്കിലും സ്വന്തമായി മെച്ചപ്പെട്ട ചികിത്സ തേടാമെന്നുള്ളത് ഞങ്ങളുടെ ദുഃഖത്തിന്റെ തീവ്രത കുറയ്ക്കുന്നു.