കേന്ദ്ര സർക്കാരിന്റെ പദ്ധതികളും സഹായങ്ങളും നേടിയെടുക്കുന്നതില്‍ കേരള സർക്കാർ കുറ്റകരമായ അനാസ്ഥ കാണിക്കുകയാണെന്ന് കെ.സുരേന്ദ്രൻ

single-img
12 July 2014

download (12)കേന്ദ്ര സർക്കാരിന്റെ പദ്ധതികളും സഹായങ്ങളും നേടിയെടുക്കുന്നതില്‍ കേരള സർക്കാർ കുറ്റകരമായ അനാസ്ഥ കാണിക്കുകയാണെന്ന് ബി.ജെ.പി സംസ്‌ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ . വരൾച്ചാ സഹായമായി കേന്ദ്രത്തില്‍ നിന്നു രണ്ടായിരം കോടിയോളം രൂപ ലഭിക്കേണ്ടതായിരുന്നു. ഇതിന് ജൂണ്‍ 30നകം പദ്ധതി രേഖ സമർപ്പിക്കണമായിരുന്നു. എന്നാൽ സർക്കാർ രേഖകൾ സമർപ്പിക്കുകയോ കൂടുതല്‍ സമയം ആവശ്യപ്പെടുകയോ ചെയ്‌തില്ലെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.