ജപ്പാനിൽ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ്

single-img
12 July 2014

japanടോക്കിയോ: ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയത്തിനു സമീപം ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ശനിയാഴ്ച പുലര്‍ച്ചെയാണ് അനുഭവപ്പെട്ടത്.  ഇതേതുടര്‍ന്ന് വടക്കന്‍ തീരത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  ഫുക്കുഷിമ തീരത്ത് സമുദ്രോപരിതലത്തില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അടിയില്‍ ഭൂചലനം അനുഭവപ്പെട്ടതെന്ന് ജപ്പാന്‍ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സി അറിയിച്ചു. ഫുകുഷിമ ആണവനിലയത്തിന് തകരാറു സംഭവിച്ചോയെന്ന് പരിശോധിച്ചുവരികയാണ്. 2011ലെ ഭൂചലനത്തില്‍ ഫുകുഷിമ ഗുരുതരമായ കേടുപാടു സംഭവിക്കുകയും 19,000 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.