ശാന്താനാകാതെ ശ്രീ, ഡാൻസ് പോരന്ന് ജഡ്ജസ്; ശ്രീശാന്ത് ഷോയിൽ നിന്ന് ഇറങ്ങിപ്പോയി

single-img
12 July 2014

Sreesanth-Kikuമുംബൈ: ഇത്രയൊക്കെ ആയിട്ടും ശ്രീ, ശാന്താനാകാനുള്ള പുറപ്പാടില്ലെന്ന് തോന്നുന്നു. കാരണം ശ്രീയുടെ ചില പ്രവർത്തനങ്ങൾ അത്തരത്തിലുള്ളതാണ്. ഒത്തുകളി വിവാദത്തെ തുടർന്ന് ക്രിക്കറ്റില്‍ നിന്ന് പുറത്താക്കപ്പെട്ട ശ്രീ ഡാന്‍സ് പ്രോഗ്രാമിലൂടെ ജീവിതത്തിലെ രണ്ടാമത്തെ ഇന്നിങ്‌സ് തുടങ്ങിയിരുന്നു. കളേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ഝലക് ദിഖ് ലാജാ’ എന്ന ഷോയിലെ മത്സാരാര്‍ത്ഥിയാണ് ശ്രീശാന്ത്. കഴിഞ്ഞ ദിവസം ഷോയുടെ ഒരു എപ്പിസോഡ് ഷൂട്ട് ചെയ്യുന്നതിനിടെ ശ്രീ വേദിയില്‍ നിന്നും ഇറങ്ങിപ്പോയി.

ശ്രീശാന്തിന്റെ പ്രകടനം അത്ര പോരന്ന വിധികര്‍ത്താക്കളുടെ അഭിപ്രായത്തില്‍ പ്രതിഷേധിച്ചാണ് ശ്രീയുടെ നടപടി. ശ്രീശാന്തിന്റെ ഡാന്‍സ് വേണ്ടത്ര നന്നായില്ലെന്നും ശരാശരി പ്രകടനം മാത്രമാണെന്നും വിധികര്‍ത്താക്കളില്‍ ഒരാളായ റെമോ ഡിസൂസ പറഞ്ഞു. കരണ്‍ ജോഹറും, മാധുരി ദീക്ഷിത്തും അത് സമ്മതിക്കുകയും ചെയ്തു ഇതിൽ ശ്രീശാന്ത് പ്രകോപിതനാകുകയായിരുന്നു.

ഉടന്‍ തന്നെ വേദിവിട്ട ശ്രീശാന്തിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ചാനല്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും ശ്രീ വഴങ്ങിയില്ല. കഴിഞ്ഞ രണ്ട് റൗണ്ടുകളിലായി ശ്രീയുടെ പ്രകടനം താരതമ്യേനെ മോശമായിരുന്നു. മാര്‍ക്കും കുറഞ്ഞു.