ഇറാഖില്‍ പ്രധാന എണ്ണപ്പാടങ്ങള്‍ കുര്‍ദിഷ് പെഷ്‌മെര്‍ഗ സേന പിടിച്ചടക്കി

single-img
12 July 2014

kurdishഇറാഖില്‍ രണ്ട് എണ്ണപ്പാടങ്ങള്‍ കുര്‍ദുകള്‍ പിടിച്ചടക്കി. ബൈഹസനിലേയും കിര്‍കുകിലേയും പ്രധാന എണ്ണപ്പാടങ്ങള്‍ കുര്‍ദിഷ് പെഷ്‌മെര്‍ഗ സേന പിടിച്ചെടുത്തതായി ഇറാഖ് സര്‍ക്കാര്‍ ആരോപിച്ചു.  ഭരണഘടനയെയും ദേശീയ സ്വത്തിനെയും അതിലംഘിക്കുന്നതും ഫെഡറല്‍ സര്‍ക്കാറിനെ അനാദരിക്കുന്നതും ദേശീയ ഐക്യത്തെ അപായപ്പെടുത്തുന്നതുമാണ് കുര്‍ദുകളുടെ ഉത്തരവാദിത്വരഹിതമായ പ്രവൃത്തിയെന്ന് മന്ത്രാലയം പറയുന്നു.

പിടിച്ചെടുത്ത രണ്ട് എണ്ണപ്പാടങ്ങള്‍ക്കുംകൂടി ദിവസവും നാലുലക്ഷം ബാരല്‍ എണ്ണ ഖനനം ചെയ്യാന്‍ ശേഷിയുണ്ടെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു. തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നുവെന്ന പ്രധാനമന്ത്രി നൂറി അല്‍മാലികിയുടെ ആരോപണത്തില്‍ പ്രതിഷേധിച്ച്, സര്‍ക്കാരില്‍ നിന്ന് തങ്ങളുടെ എംപിമാരെ കുര്‍ദുകള്‍ പിന്‍വലിച്ചു.

സ്വതന്ത്ര കുര്‍ദിസ്ഥാന് വേണ്ടി ഹിതപരിശോധന നടത്തുമെന്ന് കുര്‍ദുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ കിര്‍കുകിലെ ഒരു ചെക്ക് പോയന്റില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ പതിനെട്ട് പേര്‍ കൊല്ലപ്പെടുകയും 26 പേര്‍ക്ക് പരുക്കേല്‍ക്കുകുയും ചെയ്തു.