യാത്രക്കാരുമായി പറന്നുയർന്ന വിമാനങ്ങൾ കൂട്ടിയിടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു

single-img
12 July 2014

_66994391_planeബംഗാളില്‍ യാത്രക്കാരുമായി പറന്നുയർന്ന വിമാനങ്ങൾ കൂട്ടിയിടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു.പൈലറ്റുമാരുടെ സമയോചിതമായ ഇടപെടല്‍മൂലമാണു വൻ ദുരന്തം ഒഴിവായത്.

ബംഗാളിലെ ബാഗ്‌ഡോഗ്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുപൊന്തിയ വിമാനം വിമാനത്താവളത്തിലേക്കിറങ്ങിയ മറ്റൊരുവിമാനവുമായി കൂട്ടിയിടിക്കേണ്ടതായിരുന്നു.രണ്ടുവിമാനത്തിലുമായി 250-ലധികം യാത്രക്കാരുണ്ടായിരുന്നു.

ഇന്‍ഡിഗോയുടെ ഡല്‍ഹിയിലേക്കുള്ള വിമാനമാണ് പറന്നുപൊന്തിയ അതേസമയത്താണ് എയര്‍ഇന്ത്യയുടെ വിമാനത്തിന് താഴ്ന്നിറങ്ങാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിഗ്നല്‍ കൊടുത്തത്.