ടിക്കറ്റ്‌ ഇല്ലാതെ യാത്ര ; മൂന്ന് മാസത്തിനിടെ ഇന്ത്യന്‍ റെയില്‍വേ പിഴയീടാക്കിയതു 33 കോടി രൂപ

single-img
12 July 2014

trainടിക്കറ്റ്‌ ഇല്ലാതെ യാത്ര ചെയ്തവരില്‍ നിന്നും കഴിഞ്ഞ  മൂന്ന് മാസത്തിനിടെ ഇന്ത്യന്‍ റെയില്‍വേ പിഴമൂലം ഈടാക്കിയത് 33 കോടി  രൂപ.  കഴിഞ്ഞ ഏപ്രില്‍ – ജൂണ്‍ കാലയളവില്‍ 5 ലക്ഷത്തി 73 ആയിരം പേര്‍ പിടിക്കപ്പെട്ടതായും ഇവരില്‍  നിന്ന് പിഴയായി ഈടാക്കിയത് 33 കോടി  രൂപയെന്ന് റിപ്പോര്‍ട്ട്‌ .
മുംബൈ ആസ്ഥാനമായുള്ള സെന്‍ട്രല്‍ സോണില്‍ , കഴിഞ്ഞ ജൂണ്‍ മാസത്തില്‍ മാത്രമായി 1 ലക്ഷത്തി 75 ആയിരം പേര്‍ പിടിക്കപ്പെട്ടതായും  അവരില്‍ നിന്ന്  8 കോടി 24 ലക്ഷം രൂപ  പിഴഈടാക്കിയതായും ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.