രാജസ്ഥാനില്‍ പരീക്ഷ ചോദ്യകടലാസ് ചോര്‍ന്നതില്‍ കോളജ്‌ അദ്ധ്യാപകന്‍ ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍

single-img
12 July 2014

രാജസ്ഥാനില്‍ പരീക്ഷ ചോദ്യകടലാസ് ചോര്‍ന്നതുമായി ബന്ധപ്പെട്ടു കോളജ്‌ അദ്ധ്യാപകന്‍ ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റിലായി . രാജസ്ഥാനിലെ കാരുളി കോളേജിലെ അധ്യാപകനായ അമൃത് ലാല്‍ മീനയെയാണ് മുഖ്യ പ്രതിയായി പോലീസ് അറസ്റ്റ് ചെയ്തത്. ബാക്കിയുള്ളവരില്‍ 4 പേര്‍ കോളേജ്‌ തലത്തില്‍ തന്നെ ഉയര്‍ന്ന റാങ്ക് നേടിയ വിദ്യാര്‍ത്ഥികളാണ് . ഇനിയും കൂടുതല്‍ പേര്‍ ഇതില്‍ ഉള്‍പെടുന്ന തായി സംശയിക്കുന്നു എന്നും ചോദ്യ പേപ്പര്‍ കണ്ടവരില്‍ 32 പേര്‍ കോളേജ് തലത്തില്‍ ഉയര്‍ന്ന റാങ്ക് നദിയ വിദ്യാര്‍ത്ഥികളാണന്നത് സംശയമുളവാക്കുന്നതായും രാജസ്ഥാന്‍ പി. എസ്. സി . സെക്രട്ടറി നരേഷ് തക്രാള്‍ അഭിപ്രായപ്പെട്ടു .

2013 ല്‍ നടന്ന രാജസ്ഥാനന്‍ കാര്യ നിര്‍വഹണ സമിതിയുടെ പ്രാഥമിക പരീക്ഷയുടെ ചോദ്യ കടലാസ് ചോര്‍ന്നതിനെ തുടര്‍ന്നു പരീക്ഷ റദ്ദ്ആക്കിയിരുന്നു .പോലീസ് സുരക്ഷയെയും മറികടന്ന്‍ ചോര്‍ന്നത് ഏവരെയും ആശ്ച്ചര്യപ്പെടുതിയിരുന്നു