പാഞ്ചാലിയായി ശാലു മേനോൻ വീണ്ടും നൃത്ത വേദിയിൽ

single-img
12 July 2014

shalu-meneon-coverസോളാർ വിവാദങ്ങൾക്ക് വിട പറഞ്ഞ് ശാലു മേനോൻ നൃത്തരംഗത്തേക്ക് തിരിച്ചെത്തി.ശാലു ഒരുക്കിയ നൃത്തരൂപമായ ദ്രൗപദിയാണു അരങ്ങിലെത്തിയത്.കേരള സംഗീത നാടക അക്കാഡമിയുടെയും സൂര്യയുടെയും ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് കോ ബാങ്ക് ടവറിലായിരുന്നു ശാലു മേനോന്റെ നൃത്തരൂപം

ഭാരതസ്ത്രീ ഇന്നനുഭവിക്കുന്ന പീഡനത്തിന്റെ നൊമ്പരങ്ങള്‍ പേറി നാടോടി സ്ത്രീയായ മായ ആത്മഹത്യയ്ക്കു ശ്രമിക്കുന്നതും അവളിലേക്ക് ദ്രൗപദി സന്നിവേശിച്ച് ആത്മധൈര്യം പകരുന്നതുമായിരുന്നു ദ്രൗപതിയുടെ കഥാതന്തു.ആശയവും ആവിഷ്‌കാരവും ശാലു തന്നെയാണ് നിര്‍വഹിച്ചത്.