വക്കം പുരുഷോത്തമന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു

single-img
11 July 2014

Vakkomവക്കം പുരുഷോത്തമന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു. തന്നോടു ചോദിക്കാതെ നാഗാലാന്‍ഡിലേക്കു മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണു വക്കം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചത്. രാജിക്കത്ത് അദ്ദേഹം ഫാക്‌സ് വഴി രാഷ്ട്രപതിക്കു നല്‍കി. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനാണ് അദ്ദേഹത്തിന്റെ തീരുമാനം. മിസോറാം ഗവര്‍ണറായിരുന്ന വക്കത്തെ നാഗാലാന്‍ഡിലേക്ക് കേന്ദ്രസര്‍ക്കാര്‍ സ്ഥലം മാറ്റിയിരുന്നു. തികച്ചും ഏകപക്ഷീയമായ പെട്ടന്നുള്ള സ്ഥലം മാറ്റമാണ് വക്കത്തെ രാജിവയ്ക്കാന്‍ പ്രേരിപ്പിച്ചത്.