അബ്ദുൾ നാസർ മഅ്ദനിയുടെ അടുത്ത് പോകാൻ ഭാര്യ സൂഫിയ എൻഐഎ കോടതിയുടെ അനുമതി തേടി

single-img
11 July 2014

downloadബാംഗ്ളൂർ സ്‌ഫോടനക്കേസിൽ ജയിലിൽ കഴിയുന്ന അബ്ദുൾ നാസർ മഅ്ദനിക്ക് ഒരുമാസത്തെ ജാമ്യം അനുവദിച്ച സാഹചര്യത്തിൽ ഭാര്യ സൂഫിയ അവിടേക്ക് പോകാൻ എൻഐഎ കോടതിയുടെ അനുമതി തേടി.

 

കളമശേരി ബസ് കത്തിക്കൽ കേസിൽ സൂഫിയയെ പ്രതിചേർത്തിരുന്നത് കൊണ്ട് എറണാകുളം വിട്ടുപോകാൻ പാടില്ലെന്ന് എൻഐഎ കോടതി നേരത്തെ നിർദേശം നല്കിയിരുന്നു.

 

അതേസമയം മഅ്ദനിക്ക് ജാമ്യം അനുവദിച്ചത് സന്തോഷവും ആശ്വാസവും നല്കുന്നതായി സൂഫിയ പ്രതികരിച്ചു.